ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൩൦

ശീഘ്രം വരുന്നതുകണ്ടൊരു കീരിയും സത്വരം ചെന്നുടൻ നാലഞ്ചു
ഖണ്ഡിച്ചു രക്തവും മെയ്യിലണിഞ്ഞു പാൎത്തീടിനാൻ– ശ്രാദ്ധം
കഴിഞ്ഞു വരുന്നൊരു വിപ്രന്റെ കാൽത്തളർ ചെന്നുവണങ്ങി
നകുലവും– കീരിതന്മെനിയിൽ ചൊരകണ്ടപ്പൊഴെ പാരംകയൎത്തു
വിചാരമില്ലാത്തവൻ– അതിചപലമതിനകുലമഹഹമമപുത്രന്റെ
അംഗംമുറിച്ചു ഭുജിച്ചു മഹാശഠൻ എന്നുകല്പിച്ചു തടികൊണ്ട
ടിച്ചാശു കൊന്നാന സംപ്രെക്ഷ്യകാരീ നകുലത്തെ– ചെന്നങ്ങകം
പുക്കു നൊക്കുന്നനെരത്തു നന്ദനൻ കൈകാൽ കുടഞ്ഞു ക്രീഡിക്കു
ന്നു– സൎപ്പഖണ്ഡങ്ങളും കണ്ടാൻ സമീപത്തു വിപ്രനുംപാരം വി
ഷാദിച്ചു നിന്നിതു– ഉരഗതനുവിരവിനൊടു വിശകലിതമാക്കിയെ
ന്നുണ്ണിയെ പാലനം ചെയ്തൊരുകീരിയെ യഷ്ടികൊണ്ടാശു വധി
ച്ചൊരുനമ്മുടെ ചെഷ്ടിതമെത്രയും കഷ്ടം ശിവശിവ– അന്നെര
മമ്മയുംവന്നു ചൊദിച്ചുപൊന്നുണ്ണിക്കു തുല്യനാംകീരികുമാരനെ
അതികുടിലചപലമതിമനുജനവനാരുവാൻ അയ്യൊശിവശി
വതല്ലി വധിച്ചതും– എത്രയും പാരം വിഷണ്ണനാംവിപ്രനും വൃത്താ
ന്തമെല്ലാം പറഞ്ഞറിയിച്ചിതു– ബ്രാഹ്മണിതാനും പറഞ്ഞിതു സാ
ഹസം ബ്രാഹ്മണാ നിങ്ങൾക്കുവെണ്ടുന്ന തല്ലിതു– കണ്ടതും കെട്ട
തുമൊക്കെ പ്രമാണമായിക്കൊണ്ടു വിചാരവും കൂടാതെ ചെയ്വ
വൻ– പണ്ടൊരുമുഢക്ഷുരകനു വന്നൊരു ചെണ്ടത്വമെന്നതു
പൊലെ തരംകെടും– അതുപറകവിരവിലിതിധരണിസുരനൂ
ചിവാൻ– ആയതുകെട്ടാലുമെന്നു തൽഭാൎയ്യയും–

3., ക്ഷുരകൻ സന്യാസികളെ അടിച്ചതു–

ഉണ്ടായി പണ്ടൊരു ചെട്ടികുമാരകൻ ഉണ്ടായനാളെ ജ
നനിമരിച്ചിതു– അഛ്ശനുമില്ലൊരു ബന്ധുക്കളുമില്ല ചാ
ൎച്ചയും ചെൎച്ചയും വെഴ്ചയുമില്ലഹൊ– മാതാവു തന്നുടെ
ദാസീമുലകൊടുത്തെതാവതായ്വളൎത്തീടിനാൾ ബാ
ലനെ ദാരിദ്ര്യ ദുഃഖവും പാരംപഴംകഞ്ഞി കൊരിക്കുടിച്ചു കഴി

17.

"https://ml.wikisource.org/w/index.php?title=താൾ:CiXIV46.pdf/136&oldid=194716" എന്ന താളിൽനിന്ന് ശേഖരിച്ചത്