ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൩൨

ടുന്നതുണ്ടെന്നുറച്ചവൻ– നിജഭവനനികടഭുവിവിരവിനൊടു
ചെന്നുടൻ നിന്നുഭിക്ഷുക്കളെ പാൎത്തുവാണീടിനാൻ– ദണ്ഡും കഷാ
യ വസ്ത്രങ്ങളും നെറ്റിമെൽ മണ്ണുകൊണ്ടുള്ള കുറികളും കുണ്ഡി
യും മുണ്ഡിതമാകും ശിരസ്സും ധരിച്ചുള്ള പണ്ഡിതന്മാർ മൂന്നുഭി
ക്ഷുക്കൾ വന്നിതു– ക്ഷുരകനതുപൊഴുതു നിജപുരമുറിയിൽ നി
ന്നുടൻ ക്ഷുദ്രൻ മഹാമൂഢനൊടി വന്നീടിനാൻ– സന്യാസിമാരെ
പ്രഹരിപ്പതിന്നുള്ള സന്നാഹവും കൂട്ടിപാഞ്ഞടുക്കും വിധൌ– പെ
ടിച്ചുമണ്ടുന്ന ഭിക്ഷുക്കളെച്ചെന്നു താഡിച്ചുവാൾ കൊണ്ടുനാവിത
ൻ കശ്മലൻ– ഹാഹാമഹാരാജ രക്ഷിക്കരക്ഷിക്ക– ഹാഹാമഹാ
ദെവ പാഹിമാം പാഹിമാം രഘുതനയയദുതനയമധുമഥനമാധ
വ രക്ഷിക്ക രക്ഷിക്ക ഭിക്ഷുക്കളെ വിഭൊ– ഇത്ഥം മുറവിളികെ
ട്ടുഭ്രപാലന്റെ ഭൃത്യപ്രധാനികൾ മണ്ടി വന്നീടനാർ– മൂൎഖക്ഷുര
കനെച്ചെന്നു പിടിപെട്ടു മൂക്കും ചെവികളും ചെത്തി ഗദ കൊണ്ടു
താഡിച്ചു പല്ലും തകൎത്തുടൻ തീവെച്ചു താടിയും മീശയും ചുട്ടുകരി
ച്ചു കൊണ്ടാരൊഹണാഗ്രെ കിടത്തിത്തിരിച്ചുവന്നാരൊമൽ
വന്ദനം ചെയ്തുയതികളെ–

ഇതിവിവദിപതനമതു വിധിവിഹിതമിദ്ദൊഷം എല്ലാമ
സമ്പ്രെക്ഷ്യകാരിത്വകാരണം–✱ മുറ്റുമൊരുത്തൻ പ്രവൃത്തിച്ച
തിനെന്തുമൂലമെന്നുള്ള വിചാരവും കൂടാതെ മറ്റവൻ കൂടെ പ്രവൃ
ത്തിക്കിലിങ്ങിനെ കുറ്റം ഭവിക്കുമെന്നൊൎത്തു കൊണ്ടീടുവിൻ– മിത്ര
ഭെദം സുഹൃല്ലാഭംപുനസ്സന്ധി വിഗ്രഹം ലബ്ധനാശംതഥാ സം
പ്രെക്ഷ്യകാരിത്വമിങ്ങിനെ പഞ്ചതന്ത്രങ്ങൾ വിചാരിച്ചു ബുദ്ധിക്കു
ശുദ്ധിവരുത്തുവിൻ– പരമഗുണഗണമുടയനരപതി സുദൎശ്ശനൻ
പാടലിപുത്രഗെഹത്തിന്നധീശ്വരൻ നിങ്ങടെതാതന്നിലിമ്പ

✱കുദൃഷ്ടംകുപരിജ്ഞാതം കുശ്രൂതം കുപരീക്ഷിതം
തൻനരെണനകൎത്തവ്യംനാവിതെഹയൽകൃതം-സ-

"https://ml.wikisource.org/w/index.php?title=താൾ:CiXIV46.pdf/138&oldid=194712" എന്ന താളിൽനിന്ന് ശേഖരിച്ചത്