ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ന്ദികൾ തനിക്കു രണ്ടുണ്ടിഹമുമ്പെതന്നെ– നന്ദികളെന്നു ചൊന്നാ
ൽ കാളകളെന്നു നൃപനന്ദനന്മാരെ നിങ്ങൾക്കൎത്ഥമുണ്ടായീടെ
ണം– മന്ദമെന്നിയെ രണ്ടു നന്ദിനിവീരന്മാരെയൊന്നിച്ചു ശകട
ത്തിൽ ബന്ധിച്ചുതാനുമെറി– ഘൊരമാംകാന്താരത്തിൽ പുക്കുട
ൻ ഗമിക്കുമ്പൊൾ ഭാരത്തെ വലിച്ചു കൊണ്ടൊടുന്ന കൂറ്റന്മാരിൽ
സാരനാം സഞ്ജീവകന്തന്നുടെ പാദന്തന്നിൽ ക്രൂരമാം പാഷാണം
വന്നടിച്ചു കാലുമ്പൊട്ടി പെട്ടന്നു മഹീതലെ വീണപ്പൊൾ വൎദ്ധമാ
നൻ കെട്ടഴിച്ചങ്ങുവിട്ടു കാട്ടിലങ്ങൊരുദിക്കിൽ വെള്ളവും പുല്ലും
കാട്ടിരക്ഷിപ്പാൻ ഭൃത്യന്മാരെ ഉള്ളതിൽ നാലുപെരെ പാൎപ്പിച്ചു പതു
ക്കവെ– ഒറ്റയായി ചമഞ്ഞൊരു കൂറ്റനെ കൊണ്ടും തന്റെ
മറ്റുള്ള ഭൃത്യന്മാരെ കൊണ്ടുമശ്ശകടത്തെ തെറ്റെന്നു വലിപ്പി
ച്ചു തല്പുരന്തന്നിൽ ചെന്നു പറ്റിയെന്നതെവെണ്ടു– പാരമാധി
യുമ്പൂണ്ടു കാളയെ രക്ഷിപ്പാനായി‌ പാൎക്കുന്ന ഭടന്മാരും കാനനം
കണ്ടുപെടിച്ചൊക്കവെ മാറിപ്പൊന്നു–കാളയും ചത്തുപൊയെ
ന്നുള്ളൊരു ഭൊഷ്ക്കുണ്ടാക്കി നീളവെ നടന്നുകൊണ്ടായവർ വീ
ട്ടിൽപുക്കു–

[അരക്ഷിതം തിഷ്ഠതി ദൈവ രക്ഷിതം
സുരക്ഷിതം ദൈവഹതം വിനശ്യതി
ജീവത്യനാഥൊപിവനെ വിസൎജ്ജിതഃ
കൃതപ്രയത്നൊവിഗൃഹെന ജീവതി]

ജീവശെഷത്തിൻ പ്രഭാവം കൊണ്ടു സഞ്ജീവകൻ ജീ
വിച്ചു പതുക്കവെ പാദവും നെരായ്വന്നു വെള്ളവും നല്ലപുല്ലും ത
ണുപ്പുമുള്ള കാട്ടിൽ വെള്ളെരുതായുള്ളവൻ വെള്ളിമാമലപൊ
ലെ മുഷ്കരന്നടന്നങ്ങുമുക്കുറയിടുന്നെരം ദിക്കുകൾ മുഴങ്ങുന്നു ജ
ന്തുക്കൾ പെടിക്കുന്നു– അക്കാലമൊരു സിംഹം പിംഗലകാഖ്യ
ന്മഹാ വിക്രമിമഹാഘൊരൻ വിശ്വവിശ്രുതൻവീരൻ അക്കാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV46.pdf/14&oldid=194895" എന്ന താളിൽനിന്ന് ശേഖരിച്ചത്