ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ട്ടിന്നധിപതിവക്കാണക്കാരൻ തത്ര പൊക്കമെറുന്നഗിരിഗ ഹ്വരെ
മെ വീടുന്നു– സ്നാനവുമില്ല തത്വജ്ഞാനവുമില്ല വിഷ്ണു ധ്യാനവുമില്ല
വിദ്യാഭ്യാസവുമില്ലെന്നാലും വിക്രമം കൊണ്ടുവിശ്വം ജയിച്ചു വിപി
നത്തിൽ ചക്രവൎത്തിയായ്വന്നു കെസരിപ്രവരന്താൻ– ഹസ്തങ്ങ
ൾ കൊണ്ടു മഹാഹസ്തിവീരന്മാരുടെ മസ്തകം കുത്തിപിളൎന്നാ സ്ത
ശങ്കമാംവണ്ണം രക്തവും പാനഞ്ചെയ്തുമുത്തു രത്നങ്ങൾ നഖെ
കൊൎത്തു കൊണ്ടാടിച്ചാടി ധൂൎത്തു കൊണ്ടൂറ്റക്കാരൻ– പാൎത്ത
ലന്തന്നിൽ സിംഹംസിംഹമെന്നതു കെട്ടാൽ പാൎത്ഥിവന്മാരും കൂ
ട പെടിച്ചു വിറക്കുന്നു– പാൎത്ഥിപാത്മജന്മാരെ നിങ്ങൾക്കു ബൊധി
ക്കെണം കീൎത്തിയുണ്ടാവാൻ ഭുജവിക്രമന്തന്നെമൂലം–അങ്ങിനെ
ഗിരിഗുഹാഗൎഭത്തിൽ വസിക്കുന്നു പിംഗലാഖ്യനാം മഹാകെസരി
വീരന്താനും–

ഏകദാ ജലം കുടിച്ചീടുവാൻ പുറപ്പെട്ടുലൊകവിശ്രുതമായയ
മുനാ തീരെ ചെന്നു വെള്ളവും കുടിച്ചു കൊണ്ടുള്ളവും തണുപ്പിച്ചു പ
ള്ളയും വീൎത്തു മെല്ലെ പൊവാനായിപുറപ്പെട്ടു– പണ്ടുകെട്ടറിവില്ലാ
തുള്ളൊരു ശബ്ദം കെട്ടു രണ്ടു ചൊടിങ്ങു വാങ്ങി കിഞ്ചന ഭയപ്പെട്ടു മു
ഷ്കരനാകുന്നൊരുകൂറ്റന്റെ കണ്ഠധ്വനം മുക്കുറ ശബ്ദമെന്നു മ
ൎത്യന്മാർ ചൊല്ലീടുന്നു– കെസരി ശ്രെഷ്ഠനതുകെട്ടിട്ടുമില്ലമുന്നം– കെ
വലമിടിപൊലെ കെട്ടപ്പൊൾ ഭയപ്പെട്ടു– തത്ര വന്നിതു മഹാമ
ന്ത്രിയാം ക്രൊഷ്ടാവിന്റെ പുത്രന്മാരിരുവരുണ്ടെത്രയും സമ
ൎത്ഥന്മാർ അഗ്രജൻകരടകൻ– സൊദരൻ ദമനകൻ വ്യഗ്രമെ
ന്നിയെയവർ തങ്ങളിലുരചെയ്തു–സൊദരൻ ദമനകൻ ചൊ
ദിച്ചു പതുക്കവെ സാദരം സൂക്ഷിച്ചാലു മഗ്രജാമഹാത്മാവെ– ന
മ്മുടെ സ്വാമിക്കിപ്പൊളെന്തൊരു ഭയമുള്ളിൽ ദുൎമ്മദം വിട്ടുപാരം ദീ
നനായ്മെ വീടുന്നു–ചൊല്ലിനാനതുനെരമഗ്രജൻ കരടകൻ വ
ല്ലതുമാകട്ടെങ്കിൽ കാൎയ്യമില്ലതു കൊണ്ടു– കാൎയ്യമില്ലാത വസ്തൂ

2.

"https://ml.wikisource.org/w/index.php?title=താൾ:CiXIV46.pdf/15&oldid=194894" എന്ന താളിൽനിന്ന് ശേഖരിച്ചത്