ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൦

ചിന്തിച്ചു പ്രവൃത്തിച്ചാൽ കാരണം കൂടാതുള്ളൊരനൎത്ഥം ഭവി
ച്ചീടും– പണ്ടൊരു കുരങ്ങച്ചൻ പാഴിലുള്ളാരംഭത്തെ കൊണ്ടു
ടൻ തരങ്കെട്ടുചത്തതു കെട്ടിട്ടില്ലെ– ഞാനതു ജ്യെഷ്ഠാകെ
ട്ടിട്ടില്ലെന്നു സഹൊദരൻ– വാനരാപായം കെട്ടുകൊൾ്കെന്നു
കരടകൻ –

(2. കുരങ്ങിന്നു കളിയാൽ അപായം)

വമ്പനാമൊരുനൃപൻ തന്നുടെ നാട്ടിൽ നല്ലൊരമ്പലം
കെടുവന്നുകൂടവും കൂടെവീണു– ആയതുപണിചെയ്വാ
നാശാരിപ്പരിഷകൾ ആയതമ്മഹാമരം കാമരം വെ
ച്ചു കാട്ടിൽ ഈൎച്ചയുന്തുടൎന്നു കൊണ്ടാണികൾ പൊടിപ്പൊടി താ
ഴ്ചകൂടാതെ പാതിപിളൎന്നു നിൎത്തിക്കൊണ്ടു– ഭക്ഷണത്തിന്നു കാ
ലമാകയാൽ പണിചെയ്യും തക്ഷകപ്പരിഷകൾ ഗ്രാമത്തിൽ പൊ
യനെരം– മൎക്കടക്കൂട്ടം പലദിക്കിന്നു ചാടിച്ചാടി തക്കത്തിൽ
തത്ര വന്നു നിറഞ്ഞു ദെവാലയെ– ആയതിലൊരുമരഞ്ചാടി
താൻചാടിച്ചെന്നു അൎദ്ധമിൎന്നിരിക്കുന്ന ദാരുവിന്മുകളെറി ര
ണ്ടുഭാഗത്തു കാലുംകുത്തിവാൽ പൊക്കിക്കരം കൊണ്ടുടൻ കു
റ്റി കുലുക്കീടുവാനാരംഭിച്ചു– അന്നെരമ്മരത്തിന്റെ‌ വിള്ളലി
ൽ കുരങ്ങിന്റെ അണ്ഡവുമകപ്പെട്ടു പൊണ്ണനും ബൊധിച്ചീ
ല– തട്ടിയങ്ങെല്പിച്ചൊരു കുറ്റിമെൽ ബലമൊക്കെ കാട്ടിയക്കു
രങ്ങച്ചൻ കുറ്റിയെവിടുത്തപ്പൊൾ– ദാരുഭാഗങ്ങൾ തമ്മിൽ ചെ
ൎന്നിട്ടു കപിയുടെ സാരമാമണ്ഡം പൊട്ടിച്ച തെഞ്ഞുതാനുംച
ത്തു– തങ്ങൾക്കു ഫലമില്ലാതുള്ളതുപ്രവൃത്തിച്ചാൽ ഭംഗമെവ
രുമെന്നു സൎവ്വരും ബൊധിക്കെണം–

എന്തിനുവൃഥാ തനിക്കാവശ്യമില്ലാത്തതുചിന്തിച്ചുമനഃ
ക്ലെശം ചെയ്യുന്നു സഹൊദര– ഒട്ടെടംഭുജിച്ചു നാമിട്ടെച്ചു പൊ
ന്നീലയൊ പുഷ്ടമായൊരു മാംസമായതുതിന്മാൻ പൊക–
എന്നതു കെട്ടു പറഞ്ഞീടിനാൻ ദമനകൻനന്നിതുമഹാമ.

2.

"https://ml.wikisource.org/w/index.php?title=താൾ:CiXIV46.pdf/16&oldid=194892" എന്ന താളിൽനിന്ന് ശേഖരിച്ചത്