ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൧

തെ തന്നുടെ രാജസെവ ഭൊജനം മൊഹിച്ചൊതാനിങ്ങി
നെ വനാന്തരെ രാജമന്ത്രിയെന്നൊരു പെരൊടെ നടക്കുന്നു–
തന്നുടെ ബന്ധുക്കളെ സന്തതം രക്ഷിപ്പാനും തന്നുടെ ശത്രു
ക്കളെയൊക്കെവെ ശിക്ഷിപ്പാനും ഉന്നതിവരെണ മെന്നാഗ്ര
ഹിച്ചല്ലൊലൊകെമന്നവന്മാരെ ചെന്നുമാനുഷർ സെവിക്കു
ന്നു– തന്നുടെ ജഠരത്തെപൂരിക്കെ വെണ്ടുവെങ്കിൽ അന്യവ
സ്തുക്കൾപലതുണ്ടല്ലൊ എളുപ്പത്തിൽ– യാതൊരുപുമാനിഹ
ജീവിച്ചുവസിക്കുമ്പൊൾ ആതുരന്മാരാം ബഹു ജന്തുക്കൾ ജീവി
ക്കുന്നു– അപ്പുമാനത്രെഭൂമൌ കെവലം ജീവിക്കുന്നു– സല്പുമാ
നവന്തന്നെ സാധുതാനവന്തന്നെ– തക്കത്തിൽ തന്റെ ഭുക്തി
മാത്രമെ വെണ്ടുവെങ്കിൽ പക്കത്തിൽ ചൊറുന്തിന്നു കൊയി
ല്ക്കൽപാൎക്കെണമൊ– പൊക്കത്തിൽ പറക്കുന്ന പരന്തും കി
ളികളും ഒക്കവെ തന്നെത്തന്നെ പൊറ്റി രക്ഷിക്കുന്നില്ലെ–
അക്കണക്കുള്ള ജനംചത്താലും ജീവിച്ചാലും മിക്കതുമന്വെ
ഷണമാൎക്കാനുമുണ്ടൊ ജ്യെഷ്ഠ– ഒക്കവെ നിരൂപിച്ചാൽ ഭൂ
പതിസെവ കൊണ്ടു തല്ക്കുലത്രാണന്തന്നെ സാദ്ധ്യമെന്നറി
ഞ്ഞാലും– തന്നുടെബലത്തിനും പൌരുഷത്തിനും താഴ്ചവ
ന്നു പൊകാതെ തന്നെവല്ലതും സാധിക്കെണം– ഭുക്തിമാ
ത്രമെയല്ലമാനികൾ്ക്കഭിപ്രായം ശക്തികാട്ടെണമെന്നെ ഏവ
ൎക്കുംതൃപ്തിയുള്ളു– ഗൊക്കടെ ശവംതിന്മാനാഗ്രഹിച്ചടുക്കുന്ന
ശ്വാക്കളും തമ്മിൽ തമ്മിൽ കുരച്ചും കലഹിച്ചും തരിമാംസവുമി
ല്ലാ ഞരമ്പുമില്ലാ നല്ലൊരിരിമ്പുകണ്ടം പൊലുള്ള സ്ഥിമെ
ൽ പിടിപെട്ടു കരിമ്പിൻചണ്ടിപൊലെ കടിച്ചും കാൎന്നു തമ്മിൽ
ഉരമ്പി ഘൊഷിക്കന്യെകുക്ഷിപൂരണംനാസ്തി–തനിച്ച സിം
ഹങ്ങൾക്കു തന്നുടെമുമ്പിൽ വരും തടിച്ച ക്രൊഷ്ടാക്കളെ വ
ധിപ്പാൻ മൊഹമില്ല– മദിച്ചകുലയാന കൊമ്പനൊടമർ

"https://ml.wikisource.org/w/index.php?title=താൾ:CiXIV46.pdf/17&oldid=194890" എന്ന താളിൽനിന്ന് ശേഖരിച്ചത്