ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൩

മഴത്തുള്ളി സ്വല്പമുണ്ടായാൽ പൊരുമായതുനിറഞ്ഞീടും–
മൂഷികൻ തന്റെ കൊച്ചുകൈ രണ്ടും ജലം കൊണ്ടു രൂഷിത
മാക്കീടുവാനെത്രെ പാനീയം‌ വെണം– കൃത്യവുമകൃത്യവും‌ ധൎമ്മ
വുമധൎമ്മവും നിത്യവുമനിത്യവും സത്യവുമസത്യവും ഇത്ഥ മു
ള്ളതിലൊന്നും ചെറ്റുമെഗ്രഹിക്കാത മൎത്യനും പശുക്കളുമെ
തുമെ ഭെദം‌ നാസ്തി– എപ്പൊഴുമാഹാരവുമപ്പൊഴെനീഹാ
രവും തല്പരമുറക്കവും‌ മൈഥുന വ്യാപാരവും ഇപ്പറഞ്ഞതു നാ
ലുമൊക്കെവെ പശുക്കൾക്കും സ്വല്പ ബുദ്ധിയാം പുരുഷാധമന്മാ
ൎക്കും തുല്യം– എന്നതിലല്ലാകൂടും നമ്മുടെ സ്വാമി സിംഹം എത്ര
യും‌ മഹാവീരൻ ബുദ്ധിമാൻ വിവെകവാൻ– അങ്ങനെയുള്ള
സിംഹത്തമ്പുരാൻ താനുമിപ്പൊൾ ഇങ്ങനെ വിഷണ്ണനായീ
ടുവാനെന്തുമൂലം—

ചൊല്ലിനാൻ കരടകൻകാരിയങ്ക്ലെശിക്കുന്നൊരല്ലല്ലൊ
നീയും‌ ഞാനും എന്നതു കൊണ്ടു ചൊന്നു അപ്രധാനന്മാ
രാകും നമുക്കീ വിചാരങ്കൊണ്ടല്പവുമൊരു കാൎയ്യമില്ലെടൊ
സഹൊദര– ഉത്തരമുരചെയ്തു സൊദരൻ ദമനകൻ– സുപ്രധാ
നത്വം‌ പിന്നെനമുക്കും‌ വരാമല്ലൊ അപ്രധാനനായുള്ള പുരു
ഷൻ ക്രമത്താലെ സുപ്രധാനനായിട്ടും‌ മറിച്ചും‌ കാണുന്നില്ലെ–
മറ്റൊരുത്തന്റെ ശക്തികൊണ്ടല്ല മനുഷ്യന്മാരൂറ്റക്കാ
രാകുന്നതും മൂഢന്മാരാകുന്നതും എന്തിന്നു മറ്റുള്ളൊൎക്കു കുറ്റ
മുണ്ടാക്കീടുന്നു– ചിന്തിച്ചാൽ തന്റെ ഗുണദൊഷവും താനു
ണ്ടാക്കും– ഉന്നതി വരുത്തുവാൻ എത്രയും പരാധീനം പിന്നെ
യങ്ങധൊഗതിക്കെത്രയുമെളുപ്പമാം – എത്രയും കനത്തൊ
രു കല്ലുകളുരുട്ടിക്കൊണ്ടദ്രിതന്മുകൾപ്പാട്ടിൽ ഏറ്റുവാൻ പാ
രം ദണ്ഡം– ആയതുകീഴ്പെട്ടെക്കുചാടിപ്പാനെളുപ്പമാം ആ
യാസം ചെറ്റും വെണ്ടാ താഴത്തുവന്നെനില്പു–തന്നുടെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV46.pdf/19&oldid=194887" എന്ന താളിൽനിന്ന് ശേഖരിച്ചത്