ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൪

ഗുണത്തിനും തന്നുടെ ദൊഷത്തിനും തന്നുടെ ജീവാത്മാവെ
ന്നുള്ളതു തന്നെമൂലം– എന്നതുകെട്ടു തദാചൊദിച്ചുകരടക
ൻ– നിന്നുടെ വാക്കിന്നഭിപ്രായ മെന്തെടൊസഖെ– എന്നുടെ
വാക്കിനഭിപ്രായമിത്തമ്പുരാന്റെ ഖിന്നതാമൂഢത്വവും ഭീ
തിയുംകാണ്കതന്നെ– ഇങ്ങിനെ ദമനകൻ ചൊല്ലിനാൻ ഇദ
മപ്പൊൾ എങ്ങിനെയറിഞ്ഞു നീ എന്നപ്പൊൾ കരടകൻ– എ
ങ്ങിനെയറിഞ്ഞു വെന്നഗ്രജനുരചെയ്താൻ ഇങ്ങുതൊന്നി
യതെല്ലാ മടിയനുണൎത്തിക്കാം– ചൊല്ലുന്ന വാക്കുകെട്ടു ഗൊ
ക്കളുംപ്രവൃത്തിക്കും തല്ലു പെടിച്ചുമരംവലിക്കുംഗജങ്ങളും–
വല്ലതും കെട്ടിപുറത്തെറ്റിയാൽ കഴുതയും കല്ലിലും പെറിക്കൊ
ണ്ടുമണ്ടുമെന്നതെ വെണ്ടു–ചൊല്ലുകൂടാതെതന്നെ മൎത്യ
ന്റെ മനൊഗതം തെല്ലുമെതെറീടാതെ ബൊധിക്കും മഹാ
ജനം– അന്യചിത്താഭിപ്രായം ഗ്രഹിപ്പാനല്ലൊമൎത്യൻ തന്നു
ടെഉള്ളിൽ ബുദ്ധിസാരത്തെ വഹിക്കുന്നു– ജംബുകന്തന്നെ
നാമെന്നാകിലും നമുക്കുള്ളിൽ ബിംബിതം പ്രഭുവിന്റെ ചിത്ത
സംക്ഷൊഭംദൃഢം– നമ്മുടെ ബുദ്ധികൊണ്ടു നമ്മുടെ തമ്പുരാനെ
നമ്മുടെ പാട്ടിലാക്കിതീൎക്കെണമിന്നുതന്നെ–

എന്തെടൊ നമുക്കുണ്ടൊരാജസെവാഭിജ്ഞത്വം–
എന്നുടൻ കരടകനന്നെരം ദമനകൻ എന്നൊളം രാജസെ
വാധൎമ്മത്തെ ഗ്രഹിച്ചവൻ പിന്നെ മറ്റാരുമില്ലെന്നഗ്രജൻ
ഗ്രഹിക്കെണം– മന്ത്രിയായ്വസിക്കെണ്ടും മാൎഗ്ഗവും സംസാര
വും മന്ത്രിച്ചുമറ്റുള്ളൊരെ ചതിപ്പാനുപായവും കൈക്കാണം
മെടിപ്പാനും കണ്ടവരൊടു ചെൎന്നു വക്കാണം കൂട്ടിദ്രവ്യംകൈ
ക്കലാക്കീടുവാനും–കാൎയ്യങ്ങൾ തീരുന്നെരം സ്വാമിക്കു ചെല്ലെ
ണ്ടുന്ന കാണങ്ങൾ പാതീലെറ്റം പറ്റുവാനുപായവും– മ
റ്റൊരുവിധം നാട്ടിൽ തീരുന്ന വൎത്തമാനം മറ്റൊരുവിധം

"https://ml.wikisource.org/w/index.php?title=താൾ:CiXIV46.pdf/20&oldid=194886" എന്ന താളിൽനിന്ന് ശേഖരിച്ചത്