ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൫

ചെന്നു സ്വാമിയെ ബൊധിപ്പിക്ക– പറ്റിലുള്ളൊൎക്കു കാൎയ്യമൊ
ക്കവെ സാധിപ്പിക്ക– മറ്റുള്ള ജനത്തിന്റെ കൊറ്റങ്ങു
മുടക്കുക– കൊറ്റിനു വകയുള്ള സാധുക്കൾ്ക്കൊരുവിധം കുറ്റ
മുണ്ടാക്കിദ്രവ്യമൊക്കെ വെഹരിക്കയും– ഇത്തരംദുൎമ്മന്ത്രികൾ്ക്കു
ള്ളൊരു തൊഴിലുകൾക്കൊത്തൊരു വിധമെങ്കിലായതും
നമുക്കുണ്ടു– പാരിടന്തന്നിൽ നല്ല സാമൎത്ഥ്യമുള്ളൊൎക്കെതും ഭാ
രമാകുന്നകാൎയ്യമൊക്കെവെ സാധിപ്പാനും സ്വൈരമാംവണ്ണം
മണ്ടിനടക്കുന്നരന്മാൎക്കു ദൂരമായൊരുദിക്കുമില്ലെന്നു ബൊധി
ക്കെണം– ധന്യരാം വിദ്വാന്മാൎക്കു തന്നുടെ ദെശമെന്നും അ
ന്യന്റെ ദെശമെന്നും ഭെദമില്ലൊരെടത്തും– എത്രയും പ്രിയ
മ്പറഞ്ഞീടുന്നപുമാന്മാൎക്കു ശത്രുവില്ലെന്നു കെട്ടിട്ടില്ലയൊ മഹാ
ത്മാവെ–

ഊചിവാൻ കരടകൻ നന്നിതുദമനകാ– രൊചിതമിദം
നിന്റെ സന്നാഹമെന്നാകിലും സെവെക്കുള്ളവസരം കാ
ണാതെ തിരുമുമ്പിൽ ആവലാതിക്കു ചെന്നാൽ അബദ്ധമാ
യിത്തീരും– ചൊല്ലിനാൻ ദമനകനായതു സത്യന്തന്നെ വല്ലാ
ത്തൊരവസരെ ചെല്ലുകിലബദ്ധമാം–ആനെക്കുമദപ്പാട
ങ്ങുള്ളൊരുനെരഞ്ചെന്നാൽ ആനക്കാരനെപ്പൊലുമായ
വൻ കുത്തിക്കൊല്ലും– ഏവനെന്നാലും പിന്നെസന്നിധൌ
സദാകാലം സെവിച്ചു നിൽക്കുന്നൊരിൽ സ്വാമിക്കുകൃപയുണ്ടാം–
വംശശുദ്ധിയുമില്ല ബുദ്ധിയുമില്ല കണ്ടാൽ വൎക്കത്തു തെല്ലുമി
ല്ല വിദ്യയുമൊന്നുമില്ലാ– അക്കണക്കുള്ളപുമാനെങ്കിലും തി
രുമുമ്പിൽ തക്കവും നൊക്കിമൂക്കിൽവിരലും തള്ളിനിന്നാൽ
മന്നവന്മാൎക്കു പാരം പക്ഷമായി വരും ക്രമാൽ– അന്യസെവക
ന്മാരിലഗ്ര ഗണ്യനാമവൻ– പാൎത്ഥിപന്മാരും പരസ്ത്രീകളും ലത
കളും പാൎശ്വസെവയെപ്പാരം പാട്ടിലാക്കീടുംദൃഢം– ഇന്ദ്ര

"https://ml.wikisource.org/w/index.php?title=താൾ:CiXIV46.pdf/21&oldid=194885" എന്ന താളിൽനിന്ന് ശേഖരിച്ചത്