ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൬

നൊടൊക്കും സ്വാമിചന്ദ്രനൊടൊക്കും ഭവാൻ എന്നെല്ലാം
സ്തുതിച്ചു കൊണ്ടപ്പൊഴും പിരിയാതെ സന്നിധൌ പാൎക്കു
ന്നവൻ പാൎത്ഥിവനഭിമതൻ– പിന്നെയെന്തഹൊ ബഹുദുൎല്ല
ഭനെന്നാകിലും തന്നുടെ ഹിതന്നൊക്കി പാൎക്കുന്നപുരുഷനെ
തന‌്വംഗിമാരും മുദാ കൈക്കൊള്ളും ക്രമത്താലെ മുള്ളുള്ള
വൃക്ഷത്തെയുമന്തിക സ്ഥിതമായാൽ വള്ളിയും ചുറ്റിപറ്റി
ക്കെറുമെന്നറിഞ്ഞാലും– ഇന്നതുപ്രയൊഗിച്ചാൽ കൊപി
ക്കും മഹീപതി ഇന്നതു പ്രയൊഗിച്ചാൽ മന്നവൻ പ്രസാദിക്കും
എന്നുള്ളവിശെഷങ്ങൾ കണ്ടുകൊണ്ടുപാന്തികെ നിന്നുസെ
വീച്ചീടെണമെപ്പൊഴും ഇളകാതെ– എന്നിയെനിരസി
ച്ചുവെങ്കിലും‌കൂട്ടാക്കാതെ പിന്നെയും ചുറ്റിക്കൂടി പിന്നാലെ നട
ക്കെണം– ഇങ്ങിനെ പലദിനം ചെയ്യുമ്പൊൾ പ്രഭുക്കളും തന്നു
ടെ വശത്തായി തീരുമെന്നതെവെണ്ടു–

ചൊദിച്ചു കരടകനെന്തു നീയുണൎത്തിപ്പാൻ ഭാവിച്ചു
സിംഹാന്തികം‌പ്രാപിപ്പാനൊരുമ്പെട്ടു– ഉക്തവാൻ ദമനക
ൻ വല്ലതുമുണൎത്തിച്ചാലുത്തരം‌ കെൾക്കാമതിനുത്തരമപ്പൊ
ൾ തൊന്നും– ഉത്തരം തന്നിൽ നിന്നങ്ങുത്തരമുണ്ടാകു
ന്നു വിത്തിൽ നിന്നല്ലൊ പിന്നെ വിത്തുകളുണ്ടാകുന്നു– കണ്ട
ത്തിൽ വിതെക്കുന്ന നെല്ലുകൾ മുളെച്ചു നെല്ലുണ്ടാകുമതു ത
ന്നെ വിത്തായിത്തീരുമല്ലൊ– രണ്ടു വാക്കവിടെക്കു ചെന്നു
ഞാനുണൎത്തിച്ചാൽ കണ്ടുകൊള്ളെണം മെന്മെലുത്തരം ബ
ഹുവിധം– എതൊരുവസ്തു ചെയ്താലപ്പൊഴെ കെടും കാൎയ്യം
എതൊരു വസ്തുചെയ്താൽ കാൎയ്യങ്ങൾ സാധിച്ചീടും ആയതു
രണ്ടും‌മുമ്പെ നീതിയുള്ളവർ കാണും ആയതിനൊത്തപൊ
ലെ കാൎയ്യത്തിൽ പ്രവെശിക്കും ഉത്തമനധമനും മദ്ധ്യമനെ
ന്നീവണ്ണം മൎത്യന്മാർ മൂന്നുവിധമുണ്ടെന്നു ബൊധിക്കെണം–

"https://ml.wikisource.org/w/index.php?title=താൾ:CiXIV46.pdf/22&oldid=194883" എന്ന താളിൽനിന്ന് ശേഖരിച്ചത്