ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൭

എന്നതിലധമന്താൻ വിഘ്നത്തിൽ ഭയങ്കൊണ്ടു ഒന്നുമെതുട
ങ്ങാതെ സ്വസ്ഥനായിരുന്നീടും– മദ്ധ്യമൻ പിന്നെകാൎയ്യം തു
ടങ്ങും മുടങ്ങുമ്പൊൾ ബുദ്ധിയും‌ കെട്ടുപാരം മടങ്ങിയടങ്ങീടും–
ഉത്തമൻ മദ്ധ്യെമദ്ധ്യെ മുടക്കം വന്നെങ്കിലും സിദ്ധമാവൊ
ളം കാൎയ്യം കൈവിടുകയുമില്ല– ഇന്നു ഞാനവസരമെന്തെ
ന്നു ഗ്രഹിക്കാതെ ചെന്നു ചാടുകയുമില്ലെന്നു ബൊധിക്ക ഭവാ
ൻ– ദെവകൾക്കാചാൎയ്യനാംഗീഷ്പതിതാനെങ്കിലും കെവലമ
വസരം ബൊധിക്കാതുര ചെയ്താൽ ലാഘവം ഭവിച്ചീടും കാൎയ്യ
വും വരാതന്റെ ശ്ലാഘിതത്തിന്നും ഹാനിവന്നുപൊം അസം
ശയം– നല്ലൊരുകാലെ ചെന്നു ചൊല്ലുകിലസാരനും വല്ലകാ
ൎയ്യമെന്നാലും സാധിച്ചു പൊരാന്താനും– ദെശവും കാലങ്ങ
ളും ചിന്തിയാതൊരു കാൎയ്യം ലെശവും തുടങ്ങരുതാത്മ ബൊ
ധമുള്ളവൻ– ആശയെ പരിപാകമില്ലാതപുമാനൊടു സ്വാശ
യാഭിപ്രായത്തെ ചൊല്ലരുതൊരുനാളും– നിഷ്കൃപന്മാരെ
കാൎയ്യം കേൾ്പിച്ചാൽ സമീഹിതം നിഷ്ഫലമായി തീരുമെന്നതുത
ന്നെ അല്ല– ചിന്തിയാതുള്ളൊരനൎത്ഥങ്ങളുമകപ്പെടും– എ
ന്തിനു മൂഢന്മാരെ ചെന്നഹൊ സെവിക്കുന്നു– യാതൊരു
ഗുണം കൊണ്ടു വൃത്തി സൌഖ്യങ്ങൾ വരൂയാതൊന്നു കൊ
ണ്ടു മമ സജ്ജനം പ്രശംസിപ്പു അങ്ങിനെയുള്ള ഗുണമുണ്ടാവാ
ൻ ക്ലെശിക്കെണം എങ്ങുമെലൊപംകൂടാത ഗ്ഗുണം രക്ഷിക്കെ
ണം—

അഗ്രജൻ ചൊന്നാനപ്പൊൾ ഭൂമിപാലന്മാരൊട്ടും സുഗ്ര
ഹന്മാരല്ലവൎക്കെങ്ങിനെ പക്ഷമെന്നും ആഗ്രഹമെന്തെന്ന
തുമാരംഭമെന്തെന്നതും വ്യഗ്രമെന്നിയെ പാൎത്തു ബൊധി
പ്പാനെളുതല്ലാ– സൊദരഞ്ചൊന്നാനപ്പൊളങ്ങുന്നു പറ
ഞ്ഞതുമാദരിക്കെണ്ടും പരമാൎത്ഥമെന്നിരിക്കിലും വങ്കടൽ

3.

"https://ml.wikisource.org/w/index.php?title=താൾ:CiXIV46.pdf/23&oldid=194881" എന്ന താളിൽനിന്ന് ശേഖരിച്ചത്