ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൮

കരെ ചെന്നുനില്ക്കുമ്പൊൾ ശിവശിവ സങ്കടമിതിലിറങ്ങീടുവാ
നെന്നു തൊന്നും– ഒട്ടുനാളിറങ്ങിയും മുങ്ങിയും തിരവന്നു തട്ടി
യിട്ടലഞ്ഞു മിങ്ങൊട്ടെടം ചെന്നും പൊന്നും പെട്ടന്നു പരിചയി
ച്ചീടിനാലൊരു വഴികിട്ടുമങ്ങതിൽ നീന്തിക്രീഡിച്ചുമെവീടുവാൻ–
എന്നതുപൊലെ ചെന്നു വന്ദനഞ്ചെയ്തുനിന്നു ചൊന്നതും കെ
ട്ടും കണ്ടും സൂക്ഷിച്ചും പരീക്ഷിച്ചും മന്നവന്തന്റെ ശീലം ഭാവവും
പതുക്കവെ തന്നുള്ളിലാക്കിക്കൊണ്ടാൽ പിന്നെ വൈഷമ്യ
മില്ലാ– അങ്ങിനെ വശത്താക്കാമെന്നൊരുപക്ഷമിപ്പൊളി
ങ്ങുണ്ടു മനക്കാമ്പിൽ നിൻകൃപയുണ്ടെന്നാകിൽ– എന്നതുകെ
ട്ടുമുദാചൊല്ലിനാൻ കരടകൻ നന്നിതു സഹൊദരനല്ലതുവന്നീ
ടെണം നിന്നുടെമാൎഗ്ഗം ശുഭമായ്വരും നിരൂപിച്ച തൊന്നുമെ ഭം
ഗം കൂടാത സ്തുതെ ശുഭമതെ–

ജ്യെഷ്ഠനെ തൊഴുതു കൊണ്ടപ്പൊഴെ ദമനകൻ ശ്രെ
ഷ്ടനാം സിംഹപ്രഭുസ്വാമിയെ പ്രാപിച്ചുടൻ– ദൂരവെ തന്നെനി
ന്നു പാണികൾ കൂപ്പിക്കൂപ്പി ചാരവെ പതുക്കവെ ചെന്നൊരു ദ
ശാന്തരെ– പിംഗലകനുമുരചെയ്തിതു ദമനകാ ഇങ്ങുവന്നാ
ലും പലനാൾകൂടികാണുന്നിപ്പൊൾ എന്തെടൊ നീയുന്നിന്റെ
ജ്യെഷ്ഠനുമെന്നെവന്നു സന്തതം സെവിക്കാത്ത സംഗതിക
ഥിക്കനീ– വമ്പനാം ദമനകൻ വന്ദനഞ്ചെയ്തുചൊന്നാൻ ത
മ്പുരാനടിയനെ കൊണ്ടെന്തുപ്രയൊജനം– കൊമ്പനാനയെ
ക്കൊന്നു തലച്ചൊർ പഴയരി സമ്പാദിപ്പതിനിങ്ങു സാമൎത്ഥ്യം
പൊരായല്ലൊ– എങ്കിലുമമാത്യന്റെ മക്കളായടിയങ്ങൾ നി
ൻ കഴലടിപണിഞ്ഞീടാതെ‌ പൊറുക്കുമൊ– ഓൎക്കുമ്പൊളൊ
രുത്തരെ കൊണ്ടുപകാരമില്ലെന്നാൎക്കുമെ വരികയില്ലെന്നതു
മുണൎത്തിക്കാം– പുല്ലുകൾ കൊണ്ടുമുപകാരമുണ്ടാകും തന്റെപ
ല്ലു തെപ്പാനും കൊള്ളാം പയ്ക്കളെ തീറ്റാൻ കൊള്ളാം– മെല്ല

3.

"https://ml.wikisource.org/w/index.php?title=താൾ:CiXIV46.pdf/24&oldid=194880" എന്ന താളിൽനിന്ന് ശേഖരിച്ചത്