ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൯

വെകൎണ്ണങ്ങളിലിട്ടുടൻ ചൊറുകിയാൽ തെല്ലുസൌഖ്യമുണ്ടാ
കിലാവിധത്തിനും കൊള്ളാം– കാൽകരം കണ്ണും മൂക്കുമുള്ളൊ
രു ജന്തുക്കളാൽ ഏകനെങ്കിലും കാൎയ്യമില്ലാതെ ഭവിക്കു
മൊ– സാരനാം പുരുഷനെപ്പാരമിട്ടിടിച്ചാലും സാരസക്തിയെ
ത്യജിച്ചീടുമാറില്ലനൂനം– തീയെരിയുന്ന കൊള്ളിക്കീഴാക്കി
പിടിച്ചാലും തീയുടെ ജ്വാലമെല്പട്ടല്ലാതെ ജ്വലിക്കുമൊ– ജീവ
ജന്തുക്കളെല്ലാമൊന്നു പൊലെന്നുള്ളൊരു ഭാവവും ഭവാന്മാ
ൎക്കു ചെൎച്ചയില്ലറിഞ്ഞാലും– തങ്ങൾക്കു മറ്റുള്ളൊരിൽ ഭെദമു
ണ്ടെന്നുള്ളതും സംഗതിവരും ദിക്കിൽ കാണിക്കും സമൎത്ഥന്മാ
ർ– വിത്തുകളെല്ലാംകൂടികലൎന്നു വിതച്ചാലും ഉത്തമൻ കിളു
ൎക്കുമ്പൊൾ തന്മഹത്വത്തെകാട്ടും– ഉത്തമസ്ഥലങ്ങളിൽ ശ്രീകാ
ൎയ്യം വിചാരിപ്പാൻ ഉത്തമന്മാരാം കാൎയ്യക്കാരരെകല്പിക്കെ
ണം– ശുദ്ധഭൂസുരെക്ഷെത്രസ്ഥാനങ്ങൾക്കധികാരം ബൌദ്ധ
നു കൊടുക്കുന്ന മന്നവൻ മഹാമൂഢൻ– കങ്കണം കരങ്ങളിൽ
കുണ്ഡലംകൎണ്ണങ്ങളിൽ കാഞ്ചികൾ കടീതടെഹാരങ്ങൾ വക്ഷ
സ്ഥലെ ഇങ്ങിനെ തങ്ങൾ്ക്കുള്ള ഭൂഷണസ്ഥലങ്ങളിൽ ഭംഗിയി
ൽ ചെൎത്തെങ്കിലെഭൂഷണം ശൊഭിച്ചീടൂ– കണ്ഠത്തിലരഞ്ഞാ
ണം കങ്കണം കൎണ്ണങ്ങളിൽ കൊണ്ടുപൊയ കെട്ടിത്തൂക്കികൊ
ണ്ടങ്ങു പുറപ്പെട്ടാൽ കണ്ടവർ കരങ്കൊട്ടി കൊണ്ടുടൻ ചിരി
ച്ചീടും തണ്ടുതപ്പിഎന്നൊരുനാമവും ലഭിച്ചീടും– എത്രയും നീ
ചന്മാരാം ബൌദ്ധജാതിജന്മാൎക്കുഛത്രവും പല്ലക്കവും ദ്വീപ
യഷ്ടിയും നല്കി ക്ഷത്രിയബ്രഹ്മസ്ഥാനെ മന്ത്രിയാക്കീടുന്നൊരു
ധാത്രിപാലരെപ്പാരം നിന്ദിക്കും മഹാജനം– തന്നെത്താന
റിയാത ദുഷ്പ്രഭുക്കളെച്ചെന്നു വന്ദിച്ചു സെവിക്കുന്ന മാനുഷപ്പ
ശുക്കൾക്കു ഇന്നിപ്പൊളിഹ ലൊകെസൌഖ്യമില്ലവർ ചത്താ
ൽ ചെന്നൊരു നരകത്തിൽ ചാടുകെന്നല്ലാതില്ല– മെച്ചമെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV46.pdf/25&oldid=194878" എന്ന താളിൽനിന്ന് ശേഖരിച്ചത്