ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൦

സുവൎണ്ണത്തിൽ ചെൎക്കെണ്ടും മഹാരത്നം പിച്ചളപ്പ തക്കത്തി
ൽ ചെൎക്കുന്ന പുരുഷനെ സജ്ജനം തന്നെയല്ല ദുൎജ്ജനങ്ങളും
കൂടെ തൎജ്ജിക്കും തൽസംപൎക്കം വൎജ്ജിക്കുമെല്ലാവരും– ബുദ്ധി
യും വിവെകവും വീൎയ്യവും പ്രഭുക്കളിൽ ഭക്തിയുമുള്ള ഭൃത്യൻ സ്വാ
മിയെനികത്തീടും– ശക്തിയുണ്ടൊരുത്തനു ഭക്തിയില്ലാഞ്ഞാ
ൽ നന്നൊ– ഭക്തിയുണ്ടൊരുത്തനു ശക്തിയില്ലാഞ്ഞാൽ
നന്നൊ– ശക്തിയും നല്ലസ്വാമിഭക്തിയും തികഞ്ഞൊരു ഭൃത്യ
നുണ്ടെന്നാകിലെ‌ വൎദ്ധിപ്പൂ മഹീപതി– ശക്തിയുമില്ലാസ്വാമി ഭ
ക്തിയുമില്ലാതൊൎക്കു ഭുക്തിനല്കീടുന്നൃപനെത്രയുമ വിവെകി–
ആയവൻ ഭുജിക്കുന്നൊരൊദനമെല്ലാമൊരു നായിനു കൊ
ടുത്തെങ്കിലായതു പാഴായ്പൊകാ– നായിനു ചൊറുന്നല്കുന്നാ
യകന്മാരെ കുറിച്ചായത സ്നെഹത്തിനുമായമില്ലൊരുനാളും–
ആയവന്തനിക്കുള്ളകായത്തെക്കൊണ്ടു തനിക്കായ വണ്ണ
മെ സ്വാമിക്കെപ്പൊഴും സഹായിക്കും– ശസ്ത്രവും കുതിരയും
ശാസ്ത്രവും വീണാപാണിക്ഷാത്രവും നരന്മാരും നാരിയുമിവയെ
ട്ടും സജ്ജനത്തൊടു ചെൎന്നാൽ എത്രയും പ്രകാശിക്കും– ദുൎജ്ജ
നത്തൊടു ചെൎന്നാലെറ്റവുമിളപ്പെടും– അഭ്യാസമുള്ള വീര
ൻ വാളെടുത്തിളക്കുമ്പൊൾ സഭ്യന്മാരതു കണ്ടുകൊണ്ടാടി സ്തു
തിച്ചീടും– അഭ്യാഗന്മഹാഭൊഷൻ വാളെടുക്കുന്നു കണ്ടാല
പ്പൊഴെയെല്ലാവരും‌ വാളെടുക്കയെയുള്ളു– അശ്വപ്പൊർ ഗ്ര
ഹിച്ചവരശ്വത്തിലെറിക്കണ്ടാൽ വിശ്വവാസികളെല്ലാം‌ വി
സ്മയിച്ചീടും‌ ദൃഢം– അല്ലാത്തമൂഢൻ ചെന്നങ്ങശ്വത്തിലെ
റുന്നെരം വല്ലാതെപിഴച്ചുപൊമെല്ലാരും‌ഹസിച്ചീടും– ഇങ്ങി
നെ തന്നെപിന്നെ ചൊന്നതു നാലും‌ രണ്ടും– ഭംഗിക്കുമഭംഗി
ക്കും പാത്രഭെദമെമൂലം– ഞാനൊരുകുറുനരികുട്ടനെന്നതു
കൊണ്ടു മാനസെനിന്ദാഭാവം‌ സ്വാമിക്കുവെണ്ടാതാനും—

"https://ml.wikisource.org/w/index.php?title=താൾ:CiXIV46.pdf/26&oldid=194876" എന്ന താളിൽനിന്ന് ശേഖരിച്ചത്