ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൧

പത്മനാഭനും പണ്ടുപന്നിയായ്പിറന്നില്ലെ പാവനനെന്നമുനി
മാനായിമെവുന്നീലെ– ഷണ്മുഖഭഗവാനുമാടിന്റെ വെഷം
മുദാവെണ്മയിൽ ധരിച്ചതു തമ്പുരാൻ കെട്ടിട്ടില്ലെ– ഭൃത്യന്റെ
ഗുണഗണമൊക്കെയുമടിയനുണ്ടത്യന്തം ഭക്തിശക്തിയുക്തിയും
ഇനിക്കുണ്ടു– ഭക്തിയില്ലാതുള്ളൊന്റെ ശക്തി കൊണ്ടന്തു
ഫലം– ശക്തിയില്ലാതവന്റെ ഭക്തികൊണ്ടെന്തുഫലം സെവ
കന്മാരിൽ നിന്ദാ ശീലനാം നരെന്ദ്രനെ സെവിപ്പാനാരുമില്ലാതാ
യ്വരും ക്രമത്താലെ– ബന്ധുഭൃത്യരുമില്ലാതയ്വരുന്നെരന്നൃപൻ
എന്തു പൌരുഷം പിന്നെ ക്ഷീണമാം പ്രഭുത്വവും– പ്രാഭവംകുറ
യുമ്പൊൾ പ്രായശൊവിദ്വാന്മാൎക്കും ലൊഭമില്ലാതാമപരാഗ
മിക്കയുമില്ല– നിത്യവും സമീപത്തു വിദ്വാന്മാരില്ലാതായാൽ
കൃത്യവുമകൃത്യവും ബൊധമില്ലാതായ്വരും– പാൎത്ഥിപന്മാൎക്കു നീ
തിജ്ഞാനമില്ലെന്നു വന്നാൽ പാൎത്തലെ വസിക്കുന്നൊർ ഒ
ക്കവെ നശിച്ചീടും– എന്നതുകൊണ്ടു പറഞ്ഞീടുന്നെൻ മമസ്വാ
മിക്കുന്നതിവരാൻ നല്ലഭൃത്യന്മാർ തന്നെ വെണം–

എന്നതുകെട്ടുമഹാസിംഹവുമുര ചെയ്തു നന്നെടൊ ദമന
കനിന്നുടെ നീതിവാക്യം– നമ്മുടെ സചിവന്റെ നന്ദനനല്ലൊ
ഭവാൻ– നന്മമെൽ വരാനുള്ള യത്നന്നീ ചെയ്തീടെണം– ചൊ
ദിച്ചു ദമനകൻ നിന്തിരുവടിയിപ്പൊൾ മൊദിച്ചു ജലപാനം ചെ
യ്വതിന്നെഴുന്നള്ളി അംഭസ്സിന്നുപാന്തികെ വാണരുളു
മ്പൊൾ ബുദ്ധിസ്തംഭിച്ച കണക്കുകാണുന്നിതുകിംകാരണം–
ഉത്തരമുരചെയ്തു കെസരി ശ്രെഷ്ഠന്താനും സ്വസ്ഥമല്ലെന്റെ
മനസ്സിങ്ങിനെതീൎന്നു കഷ്ടം– നമ്മുടെ വനന്തന്നിലിന്നൊ
രു ജന്തുവന്നു ദുൎമ്മദം പൂണ്ടു ശബ്ദിക്കുന്നതു കെൾ്ക്കുന്നീലെ– എ
ത്രയും ക്രൂരംപാരം ദുഷ്ടന്റെകണ്ഠദ്ധ്വാനം– ശ്രൊത്രരന്ധ്ര
ത്തിൽപുക്കുസങ്കടപ്പെടുക്കുന്നു– മുറ്റുമീഹാരണ്യെ വാസ

"https://ml.wikisource.org/w/index.php?title=താൾ:CiXIV46.pdf/27&oldid=194875" എന്ന താളിൽനിന്ന് ശേഖരിച്ചത്