ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൨

വും വെടിഞ്ഞു ഞാൻ മറ്റൊരുവനാന്തരം പ്രാപിപ്പാൻ ഭാ
വിക്കുന്നു– കണ്ഠശബ്ദത്തെ കെട്ടാലൂഹിക്കാമവനെതും കു
ണ്ഠ നല്ലഹൊമഹാവിക്രമിമഹാവീരൻ– രണ്ടുപക്ഷമില്ലിനി
ക്കായവന്തന്നെകെട്ടും കണ്ടും കൊണ്ടിവിടത്തിൽ പാൎക്കവൈ
ഷമ്യം തന്നെ– എന്നതു കെട്ടുമുദാ ചൊല്ലിനാൻ ദമനകൻ
എന്നുടെ സ്വാമിവൃഥാചാഞ്ചല്യം തുടങ്ങെണ്ടാ– ശബ്ദമാത്രത്തെ
ക്കെട്ടുശങ്കിപ്പാനെന്തുമൂലം– ശക്തിമാനെല്ലൊ ഭവാനെ
ന്തിനു പെടിക്കുന്നു– ആർകളിൽ ജലം പൊങ്ങി സെതുഭഞ്ജ
നം ചെയ്യും ആറുകൎണ്ണങ്ങൾ പുക്കാൽമന്ത്രവും ഭെദിച്ചീടും– ഏ
ഷണിപ്രയൊഗിച്ചാൽ സ്നെഹവും നശിച്ചീടും ഭീഷണി വാക്കു
കൊണ്ടു ഭീരുക്കൾ ഭയപ്പെടും– കണ്ടപ്പൊളതിൽ ബഹുമാംസ
മുണ്ടെന്നു തൊന്നി ചെണ്ടയിലുൾപുക്കപ്പൊൾ ചൎമ്മവുമൊരുമ
രക്കണ്ടവും മാത്രന്തന്നെകണ്ടതുള്ളു ഞാനെന്നു– പണ്ടൊരു
ജംബു പറഞ്ഞിങ്ങനെ കെട്ടിട്ടുണ്ടു– ചൊല്ലെടൊ പുരാവൃത്ത
മെന്നു കെസരിശ്രെഷ്ഠൻ– ചൊല്ലുവൻ ശ്രവിച്ചാലുമെന്നുട
ൻ ദമനകൻ–

(3. കുറുനരിയും ചെണ്ടയും—)

പണ്ടൊരു കുറുനരിഭക്ഷണം കിട്ടയ്കയാൽ കുണ്ഠിതം പൂ
ണ്ടുവിശന്നിങ്ങിനെ നടക്കുമ്പൊൾ– കുത്രചിൽ പ്രദെ
ശത്തു യുദ്ധഭൂതലം കണ്ടു തത്ര സൈന്യങ്ങൾ ചത്തു
കിടക്കുന്നതും കണ്ടു– അത്രയല്ലൊരു പൊണ്ണച്ചെണ്ടയുങ്ക
ണ്ടാനവൻ തത്ര നിന്നൊരു ശബ്ദം ശ്രവിച്ചു ഭയപ്പെട്ടാൻ– വാ
യു വന്നടിക്കുമ്പൊൾ ആയതു താനെതന്നെ തൊയദദ്ധ്വനി
പൊലെ ശബ്ദിക്കുന്നതും കെട്ടു– എന്തുവാനിതങ്ങൊരു ജന്തു
വായ്വരുമെന്നാൽ ബന്ധുവാരിനിക്കയ്യൊ നമ്മെയും കൊല്ലു
മിവൻ– അന്തികെ ചെന്നു നൊക്കി കൊണ്ടു പൊരികെന്നു
ള്ളിൽ ചിന്തിച്ചു ധൈൎയ്യത്തൊടെ മെല്ലമെല്ലവെ ചെന്നാൻ–

"https://ml.wikisource.org/w/index.php?title=താൾ:CiXIV46.pdf/28&oldid=194873" എന്ന താളിൽനിന്ന് ശേഖരിച്ചത്