ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൩

ഭക്ഷണത്തിനുവെണ്ടും ചൊരയും മാംസങ്ങളും തൽക്ഷണ
മിതിനകത്തുണ്ടെന്നു തൊന്നീടുന്നു– ലക്ഷണം ശുഭം നമുക്കെ
ഷ ഞാനുള്ളിൽ പുക്കു ഭക്ഷണം വഴിപൊലെ ചെയ്കയെന്നുറ
ച്ചവൻ– ചൎമ്മത്തെ കടിച്ചൊരു ദ്വാരമുണ്ടാക്കി കൊണ്ടു ദുൎമ്മൊ
ഹിസൃഗാലനങ്ങകത്തുപ്രവെശിച്ചാൻ– ആയവനപ്പൊളുരചെ
യ്തൊരു ശ്ലൊകാൎത്ഥം ഞാൻ മായമെന്നിയെ ചൊന്നെൻ
കണ്ടപ്പൊളതിലെന്നു—

ആയതുമനസ്സിൽ വെച്ചിങ്ങിനെ പറഞ്ഞു ഞാനായത
ദ്ധ്വാനം കെട്ടുഭീതിയെന്തിത്ര വൃഥാ– കെവലം മഹാശബ്ദം കെ
ൾക്കുന്നവനന്തന്നിൽ സാവധാന നാമഹം ചെന്നിഹ വന്നീടു
ന്നെൻ– എന്തൊരു ശബ്ദമെന്നും എന്തൊരു ജന്തുവെന്നും
എന്തൊരു ഭാവമെന്നും ഒക്കവെ ബൊധിക്കുന്നെൻ– ഇത്ത
രമുരചെയ്തു ധൃഷ്ടനാം ക്രൊഷ്ടാ പ്രൌഢൻ സത്വരം സഞ്ജീ
വകക്കാളതന്മുന്നിൽ ചെന്നു– ആരെടൊതാനെന്നവൻ ചൊ
ദിച്ച നെരംവൃഷം നെരുവാക്കുര ചെയ്തു ഞാനൊരു കാളകൂറ്റ
ൻ വൎദ്ധമാനനെന്നൊരു വാണിഭക്കാരൻ നമ്മെ വൎദ്ധിപ്പിച്ചതുമി
പ്പൊളിങ്ങിനെ വെടിഞ്ഞതും– അൎദ്ധമാൎഗ്ഗത്തിൽ വീണുകാ
ലൊടിഞ്ഞടവിയിൽ അൎദ്ധമാസത്തില്പുറം ദുഃഖിച്ചുകിടന്നു
ഞാൻ ദെവകാരുണ്യം കൊണ്ടു ദണ്ഡവും ശമിച്ചു ഞാനെവ
മിപ്രദെശത്തു സൌഖ്യമായ്നടക്കുന്നെൻ– ചൊല്ലിനാൻ ദമ
നകൻ നമ്മുടെ സ്വാമിവീരൻ ചൊല്ലെറും മഹാസിംഹം പിംഗല
കാഖ്യൻ ധീരൻ ചൊല്ലിവിട്ടിതുനമ്മെ സത്വരം കൂട്ടിക്കൊണ്ടു ചെ
ല്ലുവാൻ ഭവാനെയങ്ങെത്രയും കൌതൂഹലാൽ– സമ്മതമി
ദമെങ്കിൽ സ്വാമിയൊടുണൎത്തിച്ചു സത്വരം വരാമെന്നു കെ
ട്ടപ്പൊൾ സഞ്ജീവകൻ– സിംഹനായകൻ മഹാവീൎയ്യവാന
വൻ നമ്മെ സംഹരിക്കില്ലെന്നാകിൽ സംശയം വിനാവരാം–

"https://ml.wikisource.org/w/index.php?title=താൾ:CiXIV46.pdf/29&oldid=194871" എന്ന താളിൽനിന്ന് ശേഖരിച്ചത്