ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൪

വിശ്വസിച്ചവർകളെ‌ വഞ്ചനഞ്ചെയ്തീടുമൊ വിശ്വവിശ്രു
തൻ വീരൻ വിക്രമിമൃഗാധിപൻ– എങ്കിൽ ഞാൻ വരാമെന്നു
കാള ചൊന്നതുകെട്ടു കിംകരൻ ദമനകൻ വന്നിതു സിംഹാ
ന്തികെ– വന്ദനം ചെയ്തുചൊന്നാൻ ചണ്ഡനാംസമീരണൻ
മന്ദമെന്നിയെ‌ വിശ്വമിളക്കുമെന്നാകിലും എത്രയുമസാരമാ
യുള്ളൊരു തൃണങ്ങളെ ധാത്രിയിൽ നിന്നുപറിച്ചീടുമൊ മഹാ
മതെ– ഉന്നതങ്ങളായുള്ള വൃക്ഷങ്ങളെല്ലാം പാടെ ഭിന്നമാ
ക്കുവാൻ‌ കുറവൊട്ടുമെയില്ലാതാനും വീൎയ്യമുള്ളവന്മറ്റു വീൎയ്യ
മുള്ളവനൊടു വിക്രമം‌ പ്രയൊഗിപ്പു ദുൎബലന്മാരിലില്ലാ– എന്ന
തുമൂലം‌ ഭവാൻ കാളയെവധിക്കയില്ലെന്നൊരു വിശ്വാസം‌
കൊണ്ടെത്ര ഞാൻ വരുത്തുന്നെൻ– എന്നതുകെട്ടു പ്രസാദി
ച്ചുര ചെയ്തു സിംഹം– നിന്നുടെ സഖിയെ ഞാൻ കൊല്ലുമൊ
ദമനകാ– എന്തെടൊ സഞ്ജീവകനെന്നു‌പെരെന്നു കെ
ട്ടു ഹന്തമെമഹാസുഖമായവൻ ബന്ധുവായാൽ താമസം‌ കൂ
ടാതിങ്ങു കൊണ്ടു പൊന്നാലും‌ ഭവാൻ– കാമസമ്പ്രാപ്തി‌പ്രിയൻ
ഞാനെന്നു‌ ബൊധിക്കെണം—

അപ്രകാരങ്ങൾ ചെന്നുപറഞ്ഞു ദമനകൻ തല്പ്രകമ്പ
ത്തെ പൊക്കിക്കാളയെക്കൊണ്ടുപൊന്നു– നന്ദിരാജനെ
സ്വാമിസന്നിധി തന്നിലാക്കി നന്ദി പൂണ്ടരികത്തു സെവിച്ചുനി
ന്നീടിനാൻ– അന്നുതൊട്ടന്യൊന്യ സ്നെഹാകുലന്മാരായ്തീൎന്നു
നന്ദിയാ സജ്ഞീവകൻ പിംഗലമൃഗെന്ദ്രനും– അന്യരാം‌ ഭൃത്യ
ന്മാരിലാസ്ഥയില്ലാതായ്വന്നു ധന്യനാം‌ മൃഗെന്ദ്രനുനന്ദിസമ്പ
ൎക്കമൂലം– കാളയും‌ കണ്ഠീരവശ്രെഷ്ഠനും‌ ഗുഹാന്തരെ പാളയം
പുക്കുതമ്മിൽ പ്രാണവിശ്വാസത്തൊടെ– കെളിസല്ലാപം‌
കൊണ്ടു‌കെവലം‌ ദിനെദിനെ മെളിച്ചുമഹൊത്സവെ ക്രീഡ
യായിമെവുങ്കാലം– ഭൃത്യന്മാരമാത്യന്മാർ ചെൎച്ചക്കാർ

"https://ml.wikisource.org/w/index.php?title=താൾ:CiXIV46.pdf/30&oldid=194869" എന്ന താളിൽനിന്ന് ശേഖരിച്ചത്