ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൫

ബന്ധുക്കളും നിത്യസെവകന്മാരും‌ പിള്ളരും‌ കാവൽക്കാരും
നിത്യവൃത്തിക്കു ലഭിക്കായ്ക കൊണ്ട ഹൊ കഷ്ടംപ്രത്യഹം‌
പരാധീനപ്പെട്ടുഴലുന്നകാലം– ഏകദാദമനകൻ പൂൎവ്വജ
ൻ കരടനും വ്യാകുലം‌ പൂണ്ടു തമ്മിൽ സംസാരന്തുടങ്ങിനാ
ർ—

ചൊല്ലിനാൻ ദമനകൻ നമ്മുടെ സ്വയങ്കൃതമല്ലയൊ
മഹാദൊഷമിങ്ങിനെ സംഭവിപ്പാൻ തങ്ങൾ താനുണ്ടാ
ക്കുന്ന ദൊഷങ്ങൾ മൂന്നുകൂട്ടം സംഗതി വരുമെന്നു സജ്ജന
ഞ്ചൊല്ലിക്കെൾപ്പൂ– മെഷയുദ്ധം‌ കൊണ്ടൊരു ജംബുകൻ
മരിച്ചുപൊൽ ആഷാഢ ഭൂതിമൂലം‌ നമുക്കും‌നാശം വന്നു–
തന്തുവായന്റെ മൂലം ദൂതിക്കുനാശം വന്നു– താന്തന്നെ
ദൊഷത്രയമിങ്ങിനെ ജനിപ്പിച്ചു എന്നൊരുയതി ശ്രെ
ഷ്ഠൻ പണ്ടരുൾ ചെയ്തുപൊലും– എന്നതു ഭവാൻ കെട്ടിട്ടി
ല്ലായൊ മഹാത്മാവെ– ആയതു കെൾ്ക്കണമെന്നഗ്രജനു
ര ചെയ്താൻ– പ്രായശൊനിവെദനം ചെയ്തിതു സഹൊദ
രൻ–

( ഒരു ബ്രാഹ്മണൻ മെഷയുദ്ധത്താലെ കുറുക്കൻ മരണവും മറ്റും കണ്ടതു–)

ദെവശൎമ്മാവെന്നൊരു സന്യാസിപണ്ടുണ്ടായി– കെവ
ലം ബ്രഹ്മധ്യാനം ചെയ്തുമെവുന്നകാലം എത്രയും
ബഹുദ്രവ്യമുണ്ടായി നമുക്കിതു കുത്ര സംഗ്രഹിക്കെ
ണ്ടുവെന്നുടൻ വിചാരിച്ചു തന്നുടെ കുപ്പായത്തി
ൽ വെച്ചുടൻ തുന്നിക്കെട്ടി തുന്നലുണ്ടാക്കി തന്റെ
ദെഹത്തിലിട്ടുകൊണ്ടു സ്വൈരമായ്നടക്കു
മ്പൊളാഷാഢഭൂതിയെന്നു പെരുമായൊരു വിപ്രൻ സെവി
ച്ചുകൂടീടിനാൻ– സാരമാംബഹുദ്രവ്യമിദ്ദെഹം കുപ്പായത്തി
ൽ ചെരുമാറിട്ടു തുന്നികൊണ്ടല്ലൊ നടക്കുന്നു ഇദ്ധനം കര
സ്ഥമാക്കീടുന്ന തുണ്ടു ഞാനും ലുബ്ധനൊടൎത്ഥം കൈക്കലാ

4.

"https://ml.wikisource.org/w/index.php?title=താൾ:CiXIV46.pdf/31&oldid=194863" എന്ന താളിൽനിന്ന് ശേഖരിച്ചത്