ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൬

ക്കിയാൽ ദൊഷമില്ല– ഇത്തരം വിചാരിച്ചു പാദശുശ്രൂഷ ചെ
യ്തു വൃദ്ധനാം സന്യാസിയെ വിശ്വസിപ്പിച്ചു ധൂൎത്തൻ– ശുദ്ധനാ
ഷാഢഭൂതിനന്നിവനിവൻ കൈയിൽ മദ്ധനം സൂക്ഷിപ്പാനാ
യി കൊടുത്താൽ ദൊഷമില്ല– ഇത്ഥമങ്ങുറച്ചൊരുവാസ
രെ ഭിക്ഷുശ്രെഷ്ഠൻ സ്നിഗ്ദ്ധനാമവങ്കൈയിൽ കുപ്പായം‌ സമൎപ്പിച്ചു
കാനനെനദി തന്നിൽ സ്നാനത്തിന്നെഴുന്നെള്ളി– സ്നാനവും
ചെയ്തു ജപിച്ചിങ്ങിനെ നിൽക്കുന്നെരം– ഉദ്ധതന്മാരാം രണ്ടു
മെഷങ്ങൾ പരസ്പരം യുദ്ധമങ്ങാരംഭിച്ചു വാഹിനീതീരന്തന്നി
ൽ– ആടുകൾ രണ്ടും ബഹുദൂരവെ വാങ്ങികൊണ്ടിങ്ങൊടി വന്നു
ടൻ മുട്ടിപിന്നെയും മാറിപ്പൊകും– പിന്നെയും വന്നുമുട്ടും തമ്മിലീ
വണ്ണമുള്ള സന്നാഹം ക്രമത്താലങ്ങെത്രയും മുഴുത്തപ്പൊൾ– ഭി
ന്നമാം മുഖങ്ങളിൽ നിന്നുടൻ ചൊരക്കട്ട ചിന്നിയും ചിതറിയും
ഭൂതലെപതിക്കുന്നു– അന്നെരമൊരു ഭൊഷൻ ജംബുകംചെ
ന്നു കണ്ടു നന്നിതു ചൊരത്തുള്ളി നമുക്കുപാനഞ്ചെയ്വാൻ–
എന്നവൻ വിചാരിച്ചു മെഷങ്ങൾ വാങ്ങുന്നെരം ചെന്നുടൻ ചൊ
രനക്കികുടിച്ചു തുടങ്ങിനാൻ– പെട്ടന്നു മെഷങ്ങളും വന്നുമു
ട്ടുമ്പൊൾ മദ്ധ്യെപെട്ടൊരു കുറുനരി ചതഞ്ഞു ചത്തുവീണാൻ–
അമ്മുനിഅപ്പൊളൊരു ശ്ലൊകപാദത്തെ ചൊല്ലി ജംബുകൊ
മെഷയുദ്ധെനെതി– താനനന്തരം കാഷായം ധരിച്ചവനിങ്ങെ
ഴുന്നെള്ളുന്നെരം ആഷാഢ ഭൂതിയെയും കണ്ടില്ലെന്നതെ
വെണ്ടു– ശെഷമങ്ങൊരു പാദംപൂരിച്ചു തദാവയം ആഷാ
ഢ ഭൂതിനെതി– പ്രസ്ഥാനഞ്ചെയ്തു പിന്നെ– കുപ്പായം നിറെ
ച്ചുള്ളപൊന്നുറുപ്പികയെല്ലാമെപ്പെരും കൊണ്ടു പൊയാനാ
ഷാഢഭ്രതിദ്വിജൻ–

അന്തിയുമടുത്തപ്പൊൾ സന്യാസി ചെന്നങ്ങൊരു ത
ന്തുവായന്റെ വീട്ടിൽ പുക്കുവാണരുളിനാൻ– നൂലുനൂല്ക്കുന്ന

4.

"https://ml.wikisource.org/w/index.php?title=താൾ:CiXIV46.pdf/32&oldid=194861" എന്ന താളിൽനിന്ന് ശേഖരിച്ചത്