ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൭

കൂട്ടം ചാലിയന്മാരിലൊരു ചാലിയൻ കള്ളുങ്കുടിച്ച ങ്ങിനെ
ചാഞ്ചാടുന്നു– ആയവൻ കെട്ടിക്കൊണ്ടു വന്നൊരു ചാലിയത്തി
ആയിരം ധൂളിചത്തു പിറന്നൊളെന്നു തൊന്നും– മാരമാൽ
കൊണ്ടുദാസിദത്തമാം മാൎഗ്ഗത്തൂടെ ജാരനെ സന്ദൎശിപ്പാൻ
ഗൂഢമായി പൊകുന്നെരം– മദ്യപനവളുടെ വല്ലഭൻ തന്തു
വായൻ മദ്ധ്യമാൎഗ്ഗത്തിൽ വെച്ചുകണ്ടെത്തിപിടികൂടി– എ
ങ്ങുപൊന്നെടീധൂളി എന്നവൻ ചൊദിച്ചപ്പൊൾ നിങ്ങളെത്തി
രഞ്ഞു ഞാൻ വന്നെന്നവൾ ചൊന്നാൾ– ഉള്ളിലെക്കപടം ഞാ
ൻ ബൊധിച്ചുകൊള്ളാന്തൊഴിൽ കള്ളത്തിനിന്നെ തൂണി
ൽ ബന്ധിച്ചെമതിയാവു– ഇങ്ങിനെകയൎത്തൊരു ചാലിയൻ
കയർ കൊണ്ടു പെണ്ണിനെത്തൂണിൽ വരിഞ്ഞങ്ങുപൊയുറ
ങ്ങിനാൻ– മത്തനാമവനങ്ങും ചത്തപൊലുറങ്ങുമ്പൊളത്ത
ൽ കൂടാതെ ദാസിതത്ര വന്നിതുമുദാ– തന്തുവായസ്ത്രീയുടെ ബ
ന്ധനമഴിച്ചവൾ മന്തുവായതിന്നുള്ള മഹാത്മ്യംകാട്ടീടുവാ
ൻ തന്നെത്താൻ പാശംകൊണ്ടു ബന്ധിച്ചു നിന്നുമറ്റെകന്ന
ൽത്താർ മിഴിയാളെ ജാരങ്കൽ നിയൊഗിച്ചാൾ– കുണ്ഠനാം ത
ന്തുവായനന്നെരമുണൎന്നുടൻ ശണ്ഠകൾ തുടങ്ങിനാന്തന്നു
ടെ കളത്രത്തെ– ശുണ്ഠിയും കടിച്ചവൻ ഘൊഷിക്കുന്നെര
മൊന്നും മിണ്ടാതെ തന്നെ നിന്നു ദൂതിയാമവൾതാനും– കണ്ട
കനെഴുന്നീറ്റു ദാസിതന്നുടെമൂക്കു കണ്ടിച്ചുകത്തികൊണ്ടു
കശ്മലൻ മഹാജളൻ– പിന്നയും ചെന്നുകിടന്നുറക്കം തുട
ങ്ങിനാൻ– അന്നെരമവിടെക്കു ചാലിയത്തിയും വന്നു– എ
ന്തെടൊദൂതിനിന്റെവൎത്തമാനമെന്നവൾ– എന്തെടൊപ
റയുന്നു നമ്മുടെ വൃത്താന്തങ്ങൾ–എന്നെ നീപാശക്ലെശം വെ
ർവിടുത്തയച്ചാലും– എന്നതുകെട്ടുപാശമഴിച്ചുവിട്ടാളവൾ പി
ന്നെയും മുന്നെപൊലെ തന്നെതാൻ ബന്ധിച്ചു കൊണ്ടുന്ന

"https://ml.wikisource.org/w/index.php?title=താൾ:CiXIV46.pdf/33&oldid=194859" എന്ന താളിൽനിന്ന് ശേഖരിച്ചത്