ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൮

തസ്തനിതൂണുംചെൎന്നു നിൽക്കുന്നനെരം– ചാലിയനുണ
ൎന്നതു ബൊധിച്ചു ചൊന്നാളവൾ– കാലിയെ പൊലെയെന്നെ
ക്കെട്ടിയിട്ടൊരുദൃഷ്ടാ– നമ്മുടെ നാസഛ്ശെദം ചെയ്തതുപാ
രംകഷ്ടം– ദുൎമ്മതെനീയെൻ പാതിവ്രത്യമൊൎക്കുന്നീലയൊ–
എന്നുടെ കൌമാരമാം വയസ്സിൽ തുടങ്ങി ഞാൻ അന്യ
പൂരുഷസ്പൎശം ചെയ്തിട്ടില്ലെന്നുള്ളൊരു സത്യമുണ്ടെനിക്ക
തു കാരണം വൈരൂപ്യന്തീൎന്നദ്യ ഞാൻ മുന്നെപ്പൊലെ
മൂക്കിനെ ലഭിച്ചീടും– പ്രത്യയമിതുലൊകപാലന്മാർ കെട്ടീ
ടെണം പ്രത്യെകം‌ പിതൃക്കളും ഒക്കവെശ്രവിക്കെണം– നൊ
ക്കെടൊവന്നുമമചന്ദ്രനൊടൊക്കും മുഖം മൂക്കുകണ്ടാ
ലുനല്ലൊരെൾക്കുസുമത്തെപൊലെ മൂൎഖനാമവനതു കെ
ട്ടപ്പൊൾ വെഗംവന്നു മൂക്കുമമ്മുഖത്തെയും കണ്ടപ്പൊൾ വി
സ്മയിച്ചു–കാക്കൽ വീണവൻ കൂക്കിചൊല്ലിനാനെന്റെ
ദുഷിവാക്കുമീവ്യാപാരവും ഒക്കെനീപൊറുക്കെണം– തീ
ക്കനൽ പൊലെ നിന്റെ ചാരിത്രം ചാലിപ്പെണ്ണെ നീക്ക
മില്ലെടൊ ബാലെനിന്നെഞാൻവണങ്ങുന്നെൻ– ഇ
ത്ഥമങ്ങുരചെയ്തുകെട്ടഴിച്ചുപാന്തികെ നിൎത്തി കണ്ണുനീർ
വാൎത്തു പുണൎന്നുമെ വീടിനാൻ–

തത്രസംഭവിച്ചൊരു വൎത്തമാനങ്ങളെല്ലാം പാൎത്തു
കണ്ടനങ്ങാതെ ഭിക്ഷുവും വസിക്കുന്നു– ദാസിക താനുമ
പ്പൊൾ ഖണ്ഡിതമായുള്ളൊരു നാസികാഖണ്ഡത്തെയും
കയ്യിൽ വെച്ചിരിക്കുന്നു–അന്നെരമവളുടെ വല്ലഭൻക്ഷൌ
രക്കാരൻ വന്നുടൻ ക്ഷൌരക്കത്തി സഞ്ചികൊണ്ടുവാപെ
ണ്ണെ– എന്നതു കെട്ടങ്ങൊരുകത്തി മാത്രത്തെ എടുത്ത
ങ്ങൊട്ടു കൊടുത്തിതുനാവിത സ്ത്രീയാമവൾ– നാവിതൻ മ
ഹാമൂൎക്ക്വൻ സഞ്ചികിട്ടാഞ്ഞുപാരം കൊപിച്ചുഖൾഗമെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV46.pdf/34&oldid=194858" എന്ന താളിൽനിന്ന് ശേഖരിച്ചത്