ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൯

ടുത്തെറിഞ്ഞാനകത്തെക്കു– അയ്യയ്യൊമാലൊകരെ
നമ്മുടെ ഭൎത്താവിന്റെ കയ്യാലെൻ മുക്കുപൊയി മൂഢ
നാം മഹാപാപിമൂൎഛ്ശയുള്ളൊരു കത്തി കൊണ്ടെറിഞ്ഞ
വനെന്റെ മൂക്കുകണ്ടിച്ചാനിതുകണ്ടാലും ശെഷം ഖണ്ഡം–
ഇങ്ങിനെ പലരെയും വിളിച്ചുകാട്ടീടിനാൾ– അംഗനാജന
ത്തൊളം ദുൎബ്ബുദ്ധിമറ്റാൎക്കുള്ളു– അക്കഥാകെട്ടുനൃപൻ
കല്പിച്ചു ഭടന്മാരും ചിക്കെന്നുവന്നുപിടിപെട്ടിതു ക്ഷൌരക
നെ– നൊക്കെടൊ മൂഢനീയ്യിപ്പെൺപിറന്നവളുടെ മൂക്കു
ഖണ്ഡിപ്പാനെന്തു കാരണം ദുരാത്മാവെ– ആൎക്കുമെതൊ
ന്നാതുള്ള ദുഷ്കൎമ്മം ചെയ്തനിന്റെ നാക്കുകണ്ടിച്ചു തീയിലെ
രിച്ചെമതിയാവു– പെണ്ണിനെ ദ്രൊഹിച്ചവൻ ശൂലാഗ്രെന
ക്ഷത്രങ്ങൾ എണ്ണിക്കൊണ്ടനെകം നാളിങ്ങിനെ കിടക്കെ
ണം– എന്നതുകെട്ടു സന്യാസീശ്വരനരുൾ ചെയ്തുകൊന്നു
പൊകെണ്ടാ വൃഥാഭീതനാംക്ഷുരകനെ– ദാസിയാമിവ
ളുടെ നാസികാഛ്ശെദമിപ്പൊൾ നാവിതനല്ലചെയ്തുനാമെ
ല്ലാം ബൊധിക്കുന്നു– തന്തുവായിയാം നാരീകാരണം മഹാ
മൂഢൻ തന്തുവായന്താനിതു ചെയ്തതുഭടന്മാരെ– ശ്ലൊ
കാൎത്ഥമൊന്നു ചൊല്ലിബൊധവും വരുത്തീടാം– ലൊകാ
പവാദന്തീരുന്നാവിതന്നതു കെട്ടാൽ– മെഷയുദ്ധം കൊ
ണ്ടൊരു ജംബുകം നശിച്ചു പൊയാഷാഢഭൂതിമൂലം നമു
ക്കും നാശം വന്നു– തന്തുവായന്റെ മൂലം ദൂതിക്കുനാശംവ
ന്നു താന്തന്നെ ജനിപ്പിച്ചൊരനൎത്ഥത്രയമിദം–✱ ഇത്തര
മരുൾ ചെയ്തു സന്യാസിഗമിച്ചിതു തത്വമായിഭടന്മാൎക്കും

✱ സംസ്കൃതത്തിൽ ഈ ശ്ലൊകം ആവിതു: ജംബുകൊ
ഹുഡുയുദ്ധെനവയംചാഷാഢഭൂതിനാ ദൂതി
കാപരകാൎയ്യെണത്രയൊദൊഷാഃ സ്വയങ്കൃതാഃ

"https://ml.wikisource.org/w/index.php?title=താൾ:CiXIV46.pdf/35&oldid=194857" എന്ന താളിൽനിന്ന് ശേഖരിച്ചത്