ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൦

ബൊധിച്ചു വഴിപൊലെ– ശിഷ്ടനാംക്ഷുരകനെ രക്ഷിച്ചു സ
മ്മാനിച്ചു ദുഷ്ടയാം ക്ഷുരകിയെ ദൂരവെ വിസൎജ്ജിച്ചു തന്തുവാ
യിക്കുമൊരു വൈരൂപ്യം നൽകിവിട്ടു തന്തുവായനെകൊ
ണ്ടു പിഴയുംചെയ്യിപ്പിച്ചു–

എന്നതു കെട്ടുമുദാ ചൊല്ലിനാൻ കരടകൻ– നന്നിതു സ
ഹൊദര നീതി ഭെദങ്ങളെല്ലാം നമ്മുടെകാൎയ്യം കൊണ്ടുചി
ന്തിക്ക ദമനകാ–നന്മമെൽ പ്രജകൾക്കു വൎദ്ധിപ്പാനെന്തുവെ
ണ്ടു– നല്ലതുവരാൻ വഴിചൊല്ലിനാൻ ദമനകൻ– വല്ലതുമു
പായമൊന്നുണ്ടാകും വിചാരിച്ചാൽ– നഷ്ടമാംകാൎയ്യം പുനഃസ
ത്വരം സാധിപ്പാനും പുഷ്ടമാം കാൎയ്യം പരിപൂണ്ണമായ്വരുത്താ
നും പ്രാപ്തമാമനൎത്ഥത്തെക്ഷിപ്രമങ്ങൊഴിപ്പാനും– പാത്ര
മാം മന്ത്രംപരംയന്ത്രമെന്നറിയുന്നു– പിംഗലകനും മഹാതും
ഗനാം വൃഷഭനും തങ്ങളിൽ കലഹിപ്പിക്കെണമെന്നെ
ന്റെ പക്ഷം– അങ്ങിനെ സാധിക്കുമൊ എന്നിതുകരടകൻ-
സംഗതി വരുത്തുന്നുണ്ടെന്നിഹ ദമനകൻ– യൽ കാൎയ്യം
ഉപായങ്കൊണ്ടഞ്ജസാ സാധിക്കുന്നു തൽകാൎയ്യം പരാ
ക്രമം കൊണ്ടു സാധിക്കയില്ല– കാകപ്പെണ്ണൊരു കടി സൂത്ര
ത്തെ കൊണ്ടുമുന്നം കാളസൎപ്പത്തെ വധിപ്പിച്ചതു കെട്ടിട്ടി
ല്ലെ– ചൊല്ലെടൊ ദമനകാകീദൃശം ഇദം എന്നു ചൊല്ലിനാ
ൻ ദമനകൻ താനും അഗ്രജനൊടു–

(5. കാക്കസൎപ്പത്തെ കൊല്ലിച്ച ഉപായം)

പൊക്കമുള്ളൊരുമരന്തന്നുടെ ശിഖരത്തിൽ കാക്ക
യും കാകപ്പെണ്ണും കൂടിയങ്ങിരിക്കുമ്പൊൾ കാകിപ്പെറ്റുണ്ടാ
കുന്നമുട്ടകൾകാണ്മാമാനില്ല– ശൊകമായതുകൊണ്ടു കാ
കനും കാകസ്ത്രീക്കും– ഗൂഢമായിത്തിരഞ്ഞപ്പൊൾ തങ്ങടെ
മരത്തിന്റെ കൊടരന്തന്നിലൊരു കൃഷ്ണസൎപ്പത്താൻ ഉണ്ടു–
ആയവൻ വന്നു തിന്നു സൎവ്വവും മുടിക്കുന്നു ആയതുവിചാരി

"https://ml.wikisource.org/w/index.php?title=താൾ:CiXIV46.pdf/36&oldid=194856" എന്ന താളിൽനിന്ന് ശേഖരിച്ചത്