ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൧

പ്പാനാരെയും കാണുന്നീല– വായസിക്കതുകാലം ഗൎഭവും തി
കഞ്ഞിതു– വായസം പുറപ്പെട്ടു തന്നുടെ സഖിയാകും ഗൊമാ
യു പ്രവരനൊടിക്കഥാ ബൊധിപ്പിച്ചു –ഗൊമായുപ്രവരനും കാ
കനൊടുര ചെയ്താൻ– കൊക്കെന്നുള്ളൊരുപക്ഷിനീറ്റിലെ
മത്സ്യങ്ങളെ ഒക്കവെതക്കം നൊക്കിപാൎത്തവൻ കൊത്തി
ത്തിന്നും– ദുൎഘടമിവചെയ്യും കൊക്കിനെയൊരുദിനം കൎക്ക
ടം കടിച്ചാശു കൊന്നതു കെട്ടിട്ടില്ലെ– കാകനും പറഞ്ഞിതു ഞാ
നതു കെട്ടിട്ടില്ല– നീ കഥിക്കെന്നു തദാചൊല്ലിനാൻ ഗൊമായു
വും–

(6. കൊക്കും ഞണ്ടും.)

കൊക്കെന്നു പെരായുള്ളവൃദ്ധനാമൊരുപക്ഷി പൊ
ക്കത്തിൽ പറപ്പാനും ശക്തിയില്ലവനൊട്ടും– ചിക്കെ
ന്നങ്ങൊരുദിനം കാനനസ്സരസ്സിന്റെ വക്കത്തു ചെന്നു
പാരം ദുഃഖിച്ചുവസിക്കുമ്പൊൾ– കൎക്കടാഖ്യനായുള്ള സമൎത്ഥ
ൻ ജലജന്തു കൊക്കിനൊടുരചെയ്താൻ– എന്തെടൊ താനി
ങ്ങിനെ– ദുഃഖിതനെന്നപൊലെ ഭക്ഷണം വെടിഞ്ഞൊരു
ദിക്കിൽ വന്നനങ്ങാതെ പാൎക്കുന്നു പറഞ്ഞാലും– ജീവനം ന
മുക്കെടൊ മത്സ്യമാംസമെയുള്ളു കെവലമതുകൊണ്ടു ജീവി
ച്ചു വസിക്കുന്നു– കൊറ്റിജാതികൾ്ക്കെല്ലാം നീറ്റിലെ മത്സ്യമ
ന്യെ മറ്റൊരു വകയില്ല കൊറ്റിനെന്നറിഞ്ഞാലും– ഇന്നി
പ്പൊളൊരു കഥകെട്ടു ഞാൻ കൈവൎത്തന്മാർ വന്നിഹ വ
ല വീശാൻ ഭാവിച്ചു പുറപ്പെട്ടു– മുക്കൊർ വന്നിവിട മത്സ്യത്തെ
പ്പിടിച്ചെങ്കിൽ പൊക്കമിജ്ജനത്തിന്റെ ഭക്ഷണമെടൊ
ഞണ്ടെ– ഇത്തരംബകത്തിന്റെ വാക്കുകൾ കെട്ടനെരം
തത്രമെവുന്ന മഹാമത്സ്യങ്ങൾ ഭയപ്പെട്ടു വമ്പനാങ്കൊമ്പൻ
ത്രാവും കണ്ണനും കരിമീനും ചെമ്പനും പരൽമീനുമെന്നിവ
ർ മഹായൊഗം സംഭ്രമത്തൊടെ ചെന്നു കൊക്കിനെതൊ

"https://ml.wikisource.org/w/index.php?title=താൾ:CiXIV46.pdf/37&oldid=194854" എന്ന താളിൽനിന്ന് ശേഖരിച്ചത്