ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൨

ഴുതു കൊണ്ടംഭസ്സിൽ നിരന്നു നിന്നിത്ഥമൊന്നുര ചെയ്തു
ഇജ്ജനങ്ങളെ ഭവാൻ പാലനം ചെയ്തീടെണം– ദുൎജ്ജന
ന്മാരായുള്ള ദാശന്മാരത്ര വന്നു ഉള്ളത്തിൽ കനിവില്ലാ
തുള്ളവർ വലയിട്ടു വെള്ളത്തിൽ കിടക്കുന്ന ഞങ്ങളെ പി
ടിക്കാതെ കള്ളത്തിലൊരുതൊഴിലങ്ങുന്നു വിചാരിച്ചു
കള്ളന്മാരുടെ നിൎമ്മൎയ്യാദത്തെ നിൎത്തീടെണം– യാതൊരെ
ടത്തുനിന്നു സങ്കടം സാധുക്കൾക്കു ജാതമായവരൊടുകൈ
തവംപ്രയൊഗിക്കാം– വാമനവ്യാജം പൂണ്ടുമാബലി
യൊടുപണ്ടു ഭൂമിപാതാളം സ്വൎഗ്ഗം മാധവൻ വീണ്ടില്ലയൊ–
മത്സ്യ ശത്രുക്കളാകും ദാശന്മാരൊടുചെന്നു മത്സരിപ്പതി
ന്ന ഹൊ കൊക്കുകൾ മതിയാമൊ– മുറ്റുമിന്നുപകാരമത്ര
മാത്രം ഞാൻ ചെയ്യാം– മറ്റൊരു ജലാശയെനിങ്ങളെ
കൊണ്ടു ചെന്നു കുറ്റമെന്നിയെ തത്ര പാൎപ്പിക്കാമവിടത്തി
ൽ– ചെറ്റുമിദ്ദാശന്മാരെ പെടിക്കവെണ്ടാതാനും–ഇങ്ങി
നെ ബകത്തിന്റെ ചൊൽകെട്ടു മത്സ്യങ്ങളുമങ്ങിനെ കൊ
ള്ളാമെന്നു പറഞ്ഞു പിരിഞ്ഞിതു– അന്നുതൊട്ടൊരൊ
ദിനമൊരൊരൊ മത്സ്യങ്ങളെ ചെന്നുടൻ കൊത്തി
ക്കൊണ്ടു മറ്റൊരുൖഢ സ്ഥലെ കൊണ്ടു ചെന്നമ്മത്സ്യത്തെ
ഭക്ഷിച്ചുമഹാമൂഢൻ-

രണ്ടുമൂന്നുമാസങ്ങൾ ഇങ്ങിനെ കഴിഞ്ഞിതു– ഉണ്ടി
തിനൊരു വ്യാജമെന്നു ശങ്കിച്ചു തദാ ഞണ്ടുചെന്നുര ചെ
യ്തു കൊക്കിനൊടൊരുദിനം ഇന്നു നീ നമ്മെ കൊണ്ടുപൊകെ
ടൊ ബകാധീശാ നന്നുപൊലപ്രദെശം നമുക്കുവാണീടുവാ
ൻ- എന്നതു കെട്ടുബകം ചിന്തിച്ചാൻ കുളീരത്തെ കൊ
ന്നു തിന്നിതിനുള്ള സ്വാദുമിന്നറിഞ്ഞീടാം– ഇത്ഥമങ്ങു
റച്ചവൻ അങ്ങിനെ കൊത്തിക്കൊണ്ടു തത്ര നിന്നാശു

"https://ml.wikisource.org/w/index.php?title=താൾ:CiXIV46.pdf/38&oldid=194852" എന്ന താളിൽനിന്ന് ശേഖരിച്ചത്