ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൩

വദ്ധ്യസ്ഥാനത്തെ പ്രവെശിച്ചു തൽപ്രദെശത്തു ബഹുമത്സ്യാ
സ്ഥിക്കൂട്ടം കണ്ടുക്ഷിപ്രമാശയെ ചിന്തിച്ചീടിനാൻ കുളീരെന്ദ്രൻ–
തൽക്ഷണം മഹാദുഷ്ടൻ മത്സ്യത്തെ ക്കൊണ്ടന്നിഹ ഭക്ഷണം
കഴിക്കയൊ ചെയ്യുന്നു വിലക്ഷണം– എങ്കിൽ ഞാനിവനുടെ
സംഹാരം ചെയ്തീടുന്നെൻ– ശങ്കയില്ലിനിക്കതു സാധിക്കും ദൈ
വാശ്രയാൽ– സാദ്ധ്യമല്ലെങ്കിൽ തന്റെപ്രാണനെയുപെ
ക്ഷിക്കാം– സാധുരക്ഷണാൎത്ഥമായി മരിച്ചാൽ മൊക്ഷം ഫ
ലം– യുദ്ധം ചെയ്തില്ലെങ്കിലും മൃത്യുനിശ്ചയമിപ്പൊൾ– യുദ്ധത്തി
ൽ രണ്ടുംവരും സംശയസ്ഥാനം യുദ്ധം– അങ്ങനെവരും ദി
ക്കിൽ തങ്ങടെ ശക്തിക്കൊക്കും സംഗരം ചെയ്യാമെന്നു സാ
ധുക്കൾ ചൊല്ലികെൾ്പു– കൎക്കടകാധീശ്വരനിങ്ങിനെ വിചാ
രിച്ചു കൊക്കിന്റെ കൊക്കിൽ നിന്നുകുതിച്ചുചാടീടിനാൻ–
വക്കാണന്തുടങ്ങിനാനുൽക്കടാടൊപത്തൊടെ– ധിക്കാരം
കണ്ടുകൊക്കും കൊപിച്ചുയുദ്ധം ചെയ്തു– കുണ്ഠത്വംവെടിഞ്ഞു
ടൻ ഞണ്ടുതാൻ ബകത്തിന്റെ കണ്ഠത്തിൽ കടിച്ചുടനഞ്ജസാ
കുല ചെയ്തു–

ചൊല്ലിയെനതുകൊണ്ടു ശത്രുനിഗ്രഹം ചെയ്വാൻ വല്ലതു
മുപായമുണ്ടായ്വരും സാധുക്കൾക്കും– എന്തുഞാൻചെയ്വൻ
ഇപ്പൊളെന്നു ചൊദിച്ചുകാകൻ– ബന്ധുവാം ക്രൊഷ്ടാവുര
ചെയ്തുനല്ലുപദെശം– അന്തികെ നൃപാലയെ ഭൂപന്റെ മഹി
ഷിയാം ദന്തിഗാമിനിയുണ്ടുവാപിയിൽകളിക്കുന്നു– ഉന്നത
സ്തനിതന്റെ പൊന്നരഞ്ഞാണം കഴിച്ചന്യഭാഗത്തുവെ
ച്ചുമുങ്ങുവാൻ ഭാവിക്കുമ്പൊൾ– സത്വരം പറന്നുചെന്നുത്ത
മം കടിസൂത്രം കൊത്തി നിൻകൊക്കിലാക്കി കൊണ്ടുപൊ
ന്നാലും സഖെ– ആയതുമരത്തിന്റെ തുഞ്ചത്തു തൂക്കിക്കൊ
ണ്ടു വായസാഭവാനനങ്ങാതെയങ്ങിരുന്നാലും– ആ

5

"https://ml.wikisource.org/w/index.php?title=താൾ:CiXIV46.pdf/39&oldid=194851" എന്ന താളിൽനിന്ന് ശേഖരിച്ചത്