ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൪

വഴിവരുന്നൊരുപാന്ഥന്മാരതുകണ്ടാലായതുകരസ്ഥമാ
ക്കീടുവാൻ യത്നംചെയ്യും– ഉന്നതദ്രുമന്തന്നിലെറുവാൻ തുട
ങ്ങുമ്പൊൾ പന്നഗമതിൽ നിന്നുപത്തിയുമുയൎത്തീടും ദംശിപ്പാ
ൻ വരുന്നൊരു സൎപ്പത്തെ പഥികന്മാർ സംശയം കൂടാതവർ
തല്ലിനിഗ്രഹിച്ചീടും– അങ്ങിനെ വന്നാൽ നിന്റെ സങ്കടമെ
ല്ലാം തീരും തങ്ങൾക്കു പാമ്പിൻപക സംഭവിക്കയുമില്ലാ– കാ
കനുമവൻ പ്രബൊധിപ്പിച്ചൊരുപായത്തെ വ്യാകുലം കൂടാത
നുഷ്ഠിച്ചിതുകുതൂഹലാൽ– അങ്ങിനെ തന്നെ കൃഷ്ണഭൊഗി
തൻ വിനാശവും സംഗതി വന്നിതതു കൊണ്ടുഞാനുര ചെ
യ്തെൻ– യൽ കാൎയ്യമുപായങ്കൊണ്ടഞ്ജസാ സാധിക്കുന്നു
തൽകാൎയ്യം പരാക്രമം കൊണ്ടു സാദ്ധ്യമല്ലെന്നു–

ബുദ്ധിയുണ്ടെങ്കിലവനായതു ബലം തന്നെ ബുദ്ധിയി
ല്ലെങ്കിലവനൊട്ടുമെബലമില്ലാ– ബുദ്ധിമാനൊരു മുയൽ പ
ണ്ടൊരു സിംഹത്തിനെ സിദ്ധിപൂകിച്ചാനതുമഗ്രജൻ കെട്ടി
ട്ടില്ലെ– ആയതുമാത്രം കെട്ടിട്ടില്ലെന്നുകരടകൻ– ഭൂയസാവ
ദാമി ഞാനെന്നുടൽ ദമനകൻ–

(7. മുയലിനാൽ സിംഹ മരണം-)

പണ്ടങ്ങുമദൊൽക്കടനെന്നൊരു മഹാസിംഹം കണ്ടെ
ത്തുമൃഗങ്ങളെയൊക്കവെ ഭക്ഷിക്കുന്നു– കുണ്ഠിതമ്പൂ
ണ്ടു മൃഗക്കൂട്ടങ്ങൾ സ്വരൂപിച്ചു കൊണ്ടവർ മൃഗെ
ന്ദ്രനെ പ്രാപിച്ചു ചൊല്ലീടിനാർ– തമ്പുരാനൊരു കഴിവുണ്ടെ
ങ്കിലടിയങ്ങൾ തങ്ങൾ തങ്ങടെ രാജ്യത്തിരുന്നു പൊറുത്തീ
ടാം– ശക്തിയില്ലെന്നു വന്നാലിങ്ങിനെ ദുരാചാരം ശക്തിമാൻ
തുടങ്ങിയാൽ ദിക്കുകൾ നശിച്ചുപൊം– രക്ഷണം ചെയ്യെണ്ടു
ന്ന രാജാക്കൾ പ്രജകളെ ഭക്ഷണം ചെയ്താൽപാരം കഷ്ട
മെന്നതെവെണ്ടു– ഇക്ഷണം നിൎമ്മൎയ്യാദം കാട്ടുന്ന പ്രഭുക്കളെ ശി
ക്ഷണഞ്ചെയ്വാൻ കാലനെന്നിയെ മറ്റാരുള്ളു– ഒരൊരൊ

5.

"https://ml.wikisource.org/w/index.php?title=താൾ:CiXIV46.pdf/40&oldid=194850" എന്ന താളിൽനിന്ന് ശേഖരിച്ചത്