ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൫

ദിനന്തൊറുമൊരൊരൊ മൃഗങ്ങളെ ആരൊമൽ ഭുജിച്ചരു
ളെണമെസ്വാമി ഭവാൻ– ഊഴമിട്ടടിയങ്ങൾ തമ്പുരാന്തി
രുമുമ്പിൽ ഊനമെന്നിയെ വരാമായതു ഭുജിച്ചാലും– പക്ഷി
രാജനുമ്പണ്ടു പാമ്പുകൾ ദിനന്തൊറും ഭക്ഷിപ്പാൻ ക്രമത്താ
ലെവെസ്ഥ വെച്ചതുപൊലെ– അങ്ങിനെ ചെയ്യാമെന്നു
സിംഹവുമുരചെയ്തു– മംഗലം കലൎന്നിങ്ങു പൊന്നിതു മൃഗങ്ങ
ളും അന്നുതൊട്ടൊരൊ മൃഗമൊരൊവാസരങ്ങളിൽ ചെ
ന്നങ്ങു സിംഹത്തിന്നു ഭക്ഷണമെകീടുന്നു– ഇത്ഥമങ്ങൊ
രു മാസം ചെന്നപ്പൊൾ വിദഗ്ദ്ധനായ വൃദ്ധനാമൊരു ശശ
ത്തിനു മങ്ങൂഴം വന്നു– നമ്മുടെ മൃത്യുദിനം വന്നിതു മഹാകഷ്ടം–
ജന്മമുണ്ടെങ്കിൽ മൃത്യുപ്രാപ്തിയു ദൃഢമല്ലൊ– ദുൎമ്മരണമെന്ന
തു സങ്കടമതുമെന്റെ കൎമ്മ ദൊഷമെന്നല്ലാതൊന്നുമെ ചൊ
ൽവാനില്ല– വല്ലതുമുപായമൊന്നുണ്ടാക്കി സിംഹെന്ദ്രനെ കൊ
ല്ലുകതന്നെ നല്ലുകില്ലതിനില്ലതെല്ലും– ബുദ്ധിമാൻ വി
ചാരിച്ചാൽ വല്ലകാൎയ്യമെന്നാലും സിദ്ധിപ്പാൻ തടവില്ലെന്നൂറ്റ
ക്കാർ പറയുന്നു– തെറ്റന്നു വിചാരിച്ചുതത്ര ചെല്ലുവാൻകാ
ലം തെറ്റിച്ചു മന്ദം മന്ദം നടന്നുചെന്നു മുയൽ– നിത്യവും ശീലി
ച്ചൊരു കാലത്തു കാണായ്കയാൽ ക്ഷുത്തുകൊണ്ടുവശനാം
സിംഹവും കൊപിച്ചിതു– എന്തെടൊ നെരം വൈകാൻസം
ഗതിശശാധമാ– ഹന്ത ഞാൻ വിശപ്പു കൊണ്ടെത്രയും ദുഃഖി
ക്കുന്നു– കൈകളും കൂപ്പിക്കൊണ്ടു പറഞ്ഞു ശശംകാലം വൈ
കുവാൻമൂലം സ്വാമിൻ ഏഷ ഞാനുണൎത്തിക്കാം– മറ്റൊരു
സിംഹം മാൎഗ്ഗെവന്നുടൻ നമ്മെതിന്മാൻ ഏറ്റവും മുതിൎന്നടു
ത്തീടിനാൻ മഹാഘൊരൻ– മുറ്റുമത്തടിയനെപ്പെടിച്ചു കാ
ട്ടിൽ കൂടെ മറ്റൊരു വഴിവളച്ചിങ്ങഹം വിടകൊണ്ടെൻ–
കുറ്റമില്ലടിയനെന്നൊൎത്തു രക്ഷിച്ചീടെണം– കൂറ്റുകാര

"https://ml.wikisource.org/w/index.php?title=താൾ:CiXIV46.pdf/41&oldid=194848" എന്ന താളിൽനിന്ന് ശേഖരിച്ചത്