ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൬

ന്റെ പിഴസ്വാമികൾ സഹിച്ചീടും– മറ്റുസിംഹങ്ങൾ വന്നുവമ്പു
കൾ കാട്ടുന്നതു മാറ്റുവാൻ സ്വാമിയല്ലാതാരുള്ളു മഹീതലെ–
എങ്ങെടൊ മഹാമൂഢൻ നമ്മുടെവനെവരാൻ സംഗതി എ
ന്തു വെഗാൽ സംഹരിക്കുന്നുണ്ടു ഞാൻ– തൽക്ഷണമസ്സിം
ഹത്തെക്കൊല്ലാതെ നമുക്കിനി ഭക്ഷണഭാവമില്ലാ– കുത്ര
മെവുന്നു ഭൊഷൻ– ഇങ്ങിനെ സിംഹത്തിന്റെ ഹുംകൃതി
കെട്ടു ശശം ഇങ്ങൊട്ടെക്കെഴുന്നെള്ളാമെന്നവൻ വഴികാ
ട്ടി– എത്രയും കുണ്ടുള്ളൊരു കൂപത്തിന്തീരെ ചെന്നു തത്ര നി
ന്നുര ചെയ്തുതൃക്കൺ പാൎത്തരുളെണം– കൃപത്തിന്മീതെ നി
ന്നു നൊക്കിയാൽ സിംഹത്തിന്റെ രൂപത്തെ കീഴെകാ
ണാം സ്വാമിയെപ്പൊലെ തന്നെ– എന്നതു കെട്ടുസിംഹം
കൊപിച്ചുകൂപത്തിന്റെ സന്നിധൌ നിന്നുകൊണ്ടു കീഴ്പെ
ട്ടു നൊക്കീടിനാൻ– തന്നുടെ പ്രതിരൂപംപൊലെ കൂപത്തി
ൽ കണ്ടു തന്നുടെ പ്രതിയൊഗി സിംഹമെന്നൊൎത്തുമൂഢൻ–
ഊറ്റത്തിൽ സിംഹനാദം ചെയ്തപ്പൊൾ കിണറ്റിന്നും മാറ്റൊ
ലി കൊണ്ടുമഹാസിംഹനാദത്തെക്കെട്ടു– എന്നുടെ ശബ്ദം
പൊലെ നീകൂടെ തുടങ്ങിയാൽ നിന്നുടെ ശരീരത്തെ ഭഗ്ന
മാക്കുന്നുണ്ടു ഞാൻ– എന്നവൻ പറഞ്ഞപ്പൊൾ അങ്ങനെ ത
ന്നെകൂപം തന്നിൽ നിന്നുടൻ പ്രതിശബ്ദവുമുണ്ടായ്വന്നു കൊ
ല്ലുന്നുണ്ടു ഞാൻ നിന്നെ എന്നവൻ പറഞ്ഞപ്പൊൾ– കൊല്ലു
ന്നുണ്ടു ഞാൻ നിന്നെ എന്നിങ്ങും കെൾ്പാറായി– ക്രുദ്ധനാകി
യ സിംഹം കുണ്ടുകൂപത്തിന്നുള്ളിൽ സത്വരം കുതിച്ചുചാടീടി
നാൻ മഹാജളൻ– ഉള്ളത്തിൽ മദമെറും മൂഢനാമവൻ കൂ
പെ വെള്ളത്തിൽ മുങ്ങിപ്പൊങ്ങി കൈകാലും കുഴഞ്ഞ ഹൊ
വെള്ളവും‌ കുടിച്ചാശുപള്ളയും‌ വീൎത്തുപൊട്ടി തൊള്ളയും പി
ളൎന്നവൻചത്തുപൊയെന്നെവെണ്ടു—

"https://ml.wikisource.org/w/index.php?title=താൾ:CiXIV46.pdf/42&oldid=194847" എന്ന താളിൽനിന്ന് ശേഖരിച്ചത്