ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൭

വൃദ്ധനാകിയ ശശംബുദ്ധികൌശല്യം കൊണ്ടു ശത്രു
സംഹാരം ചെയ്ത ബുദ്ധിമാഹാത്മ്യമിദം–ഭദ്രമസ്തുതെ സ
ഖെ– കാൎയ്യ സിദ്ധിയെ ഭവാനദ്രീകന്ദരെചെൽ കെന്നുക്ത
വാൻ കരടകൻ– നന്ദിപിംഗലകന്മാർമെളിച്ചു വസിക്കുന്ന
കന്ദരന്തന്നിൽ ചെന്നുവന്ദിച്ചു ദമനകൻ– രണ്ടുവാക്കടിയന്നു
ഗൂഢമായുണൎത്തിപ്പാൻ ഉണ്ടതിനവസരമുണ്ടാമൊ മഹാ
മതെ– എന്നതുകെട്ടു സിംഹം മറ്റൊരു ഗുഹതന്നിൽ ചെ
ന്നിരുന്നുരചെയ്തുവന്നാലും ദമനകാ– നിന്നുടെഹിതമെല്ലാ
മെന്നൊടുകഥിക്ക നീ– എന്നതുകെട്ടുചൊന്നാൻ ഗൂഢമായി
ദമനകൻ– തമ്പുരാനടിയനിലുള്ളൊരു സ്നെഹംകൊണ്ടുക
മ്പമുണ്ടായീലല്ലീ എന്നൊരുശങ്കമൂലം– സാമ്പ്രതമപരാധം പെ
ടിച്ചങ്ങുണൎത്തിപ്പാൻ സംശയിക്കുന്നു തഥാവിദ്വാന്മാർകഥി
ക്കുന്നു– കാൎയ്യങ്ങൾ വിചാരിപ്പാൻ കാരിയക്കാരനാക്കിക്ക
ല്പിക്കാത്തവൻ വന്നുകാൎയ്യങ്ങളറിയിച്ചാൽ– മന്നവന്മാൎക്കു
തങ്കൽ മുന്നമെയുള്ള സ്നെഹം ഭിന്നമായിവരും തന്റെദുസ്സാ
മൎത്ഥ്യത്തെ കൊണ്ടു– സാദരമുരചെയ്തുപിംഗലകനും തദാ സൊ
ദരസ്നെഹം നിങ്കലുണ്ടിനിക്കെടൊസഖെ– എന്തുനീ
യുര ചെയ്വാൻ ഭാവിച്ചുദമനകാ അന്തരം കൂടാതതു ചൊൽക
നീ മടിയാതെ ഉക്തവാൻ ദമനകൻ നമ്മുടെ സഞ്ജീവകൻ
ശക്തനെങ്കിലും മഹാലുബ്ധനെന്നറിയെണം– ശക്തികൾ
മൂന്നുവിധം ഉത്സാഹം പ്രഭുത്വവും യുക്തിയുക്തമാകുന്ന മ
ന്ത്രവുമിവമൂന്നും– സമ്പൂൎണ്ണം മമസ്വാമിക്കായതു✱ സഞ്ജീവ
കൻ സമ്പ്രതിനിന്ദിക്കുന്നു ഞങ്ങളും കെൾക്കതന്നെ–എന്തി
ന്നു പലവസ്തു✱✱ചൊല്ലുന്നു സഞ്ജീവകൻ നിന്തിരുവടിയുടെ

✱ തമ്പുരാൻമമസ്വാമിനാഥനെ (അന്യപക്ഷം)
✱✱ വാക്കു

"https://ml.wikisource.org/w/index.php?title=താൾ:CiXIV46.pdf/43&oldid=194845" എന്ന താളിൽനിന്ന് ശേഖരിച്ചത്