ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൮

രാജ്യത്തെകാംക്ഷിക്കുന്നു–

ആയതകെട്ടുകിഞ്ചിൽ ഭീതിയുമാശ്ചൎയ്യവും ആശയെ
ജനിക്കയാൽ മിണ്ടാതെ നിന്നുസിംഹം– പിന്നെയും ദമന
കൻ ചൊല്ലിനാൻ മമസ്വാമി തന്നുടെ പ്രധാനമന്ത്രീശ്വരൻ
സഞ്ജീവകൻ– എന്നതിൽ വരുന്നൊരു ദൊഷവുമുണൎത്തി
ക്കാം– എന്നുടെ സൃഷ്ടിയല്ലാവിദ്വാന്മാർപറയുന്നു– ഉന്നതനാ
യുള്ളൊരു മന്ത്രിതൻ കഴുത്തിലും മന്നവൻ കഴുത്തിലും പാദ
ങ്ങൾ രണ്ടും വെച്ചു നിൽക്കുന്നു രാജ്യശ്രീതനായവളൊരു
ത്തനെ തക്കത്തിലുപെക്ഷിക്കും സ്ത്രീസ്വഭാവത്തിന്മൂലം– ര
ണ്ടുപെർ പുരുഷന്മാർ ഉണ്ടായാൽ വെശ്യാസ്ത്രീയും രണ്ടുപെ
രിലും തുല്യസ്നെഹയായ്വരികില്ല– ലൊകസമ്മതമ്മഹാചാ
ഞ്ചല്യമുണ്ടാകയാൽ എകനെപരിത്യജിച്ചന്യനെ സ്വീകരി
ക്കും– രാജലക്ഷ്മിയും തഥാമന്ത്രിയെ ത്യജിച്ചു തദ്രാജനെ
പരിഗ്രഹിച്ചീടിനാളെന്നുവരും– ഭൂപനെ ത്യജിച്ചു തന്മന്ത്രി
യെ ഭജിച്ചെന്നും– ഭൂയസാവരുമെവം കാണുന്നുപലെടവും–
എന്നതുകൊണ്ടു ചൊന്നെൻ എകമന്ത്രിയെ തന്നെ മന്ന
വൻ പ്രധാനിയായി കല്പിച്ചാൽചിതം‌വരാ– ലൊകങ്ങൾ വി
ചാരിപ്പാ നൊക്കവെ പ്രമാണമായി ഏകനെ തന്നെ നൃപന്മ
ന്ത്രിയായുറപ്പിച്ചാൽ ആയവനുള്ളിലഹംഭാവും വൎദ്ധിച്ചീ
ടും കാൎയ്യങ്ങൾക്കുപെക്ഷയുമുണ്ടാകും ക്രമത്താലെ– തന്നുടെ
താന്തൊന്നിത്വമ്മുഴുത്തു പതുക്കവെ തന്നെ വൎദ്ധിപ്പിച്ചൊരു
സ്വാമിയെ ദ്വെഷിച്ചീടും– മിക്കവാറിന്നും തനിക്കുൽക്കൎഷം വ
ൎദ്ധിക്കുമ്പൊൾ പൊക്കമാമധീശനും മക്കളും ബന്ധുക്കളും നിത്യ
വും തനിക്കുപകാരത്തെ ചെയ്യുന്നൊരിൽ പ്രത്യുപകാരം ചെ
യ്യും മൎത്യനെകാണ്മാനില്ല–തന്നുടെ സ്ഥാനം വന്നാലായതു
സാധിപ്പിച്ച മന്നനെമറന്നുപൊമപ്പൊഴെ മഹാപാപി– അ

"https://ml.wikisource.org/w/index.php?title=താൾ:CiXIV46.pdf/44&oldid=194844" എന്ന താളിൽനിന്ന് ശേഖരിച്ചത്