ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൦

മുതലെല്ലാം ഭക്ഷിച്ചു വകയാക്കാൻ ഉണ്ടാകും മനുഷ്യരെ
കൊണ്ടെന്തു ഫലംവിഭൊ– കല്ലുകളില്ലാതുള്ളകാനനെകി
ളൎക്കുന്ന പുല്ലുകളിവന്തിന്നു കാനനം വെളിവാക്കി– അല്ലാത
ങ്ങൊരു കാൎയ്യം ചിന്തിപ്പാനിവൻ പൊരാ– വല്ലാത്ത വൃഷഭ
ത്തെ സ്നെഹിപ്പാനെന്തുമൂലം–

പിംഗലകനുഞ്ചൊന്നാനിങ്ങിനെയെന്നാകിലും പും
ഗവന്തന്നിൽ സ്നെഹംപാരമുണ്ടെനിക്കെടൊ– യാതൊരു
ജനത്തിനും യാതൊരു ജനംപ്രിയം ജാതിഹീനനാകിലും ദു
ഷ്ടശീലനെങ്കിലും– ആയവന്നവൻ പ്രിയൻ ദുഷ്ടനെന്നാലും
തന്റെ കായത്തെയുപെക്ഷിപ്പാൻ ആൎക്കാനുന്തൊന്നീടു
മൊ– ചൊല്ലിനാൻ ദമനകൻ ആരുടെ ദൊഷമിതെന്നുള്ള
തു വിചാരിച്ചാൽ സ്വാമിതാനുപെക്ഷിക്കും– മറ്റുള്ള ഭൃത്യന്മാ
രെയൊക്കവെയുപെക്ഷിച്ചു മുറ്റുമീവൃഷഭത്തെപ്പൊറ്റുന്ന
സ്വാമി തന്റെ കുറ്റമറ്റുള്ളരാജ്യംഹരിപ്പാന്മൊഹിക്കുമി
ക്കൂറ്റനിൽകൂറുണ്ടാവാനെന്തുപൊൽ അവകാശം– പുത്രനെ
ന്നാലും ഉറ്റമിത്രമെന്നാലും സ്വാമി ക്കെത്രയുമ്പ്രിയനവ
നെന്നിഹ വരുന്നെരം ധാത്രിയിലുള്ള സമ്പത്തൊക്കവെ
തനിക്കാക്കും ഗാത്രമാത്രമെ പിന്നെസ്വാമിക്കുശെഷിച്ചീടു
സജ്ജനാചാരങ്ങളെത്യജിച്ചു സദാകാലം ദുൎജ്ജനാചാര
ങ്ങളെ സ്വീകരിക്കുന്ന പുമാൻ സ്വസ്ഥാനഭ്രംശം വരുന്നെര
ത്തു ശത്രുക്കടെ സംസ്ഥാനന്തന്നിൽചെൎന്നു സ്വാമിയെ ദ്രൊ
ഹിച്ചീടും– കെൾക്കുമ്പൊൾ ശ്രൊത്രപ്രിയമല്ലെന്നു വരികിലും
ഓൎക്കുമ്പൊൾ മെലിൽ ഗുണമായുള്ള വാക്കുകളെ ചൊല്ലുന്ന
ജനമുള്ളുയാതൊരുനൃപാലയെ നല്ലൊരു സമ്പത്തുകള
പ്പുരെ വൎദ്ധിച്ചീടും പാട്ടിലുള്ളമാത്യരെ ത്യജിച്ചുവൃഥാ മറുനാ
ട്ടിലുള്ളവൎക്കധികാരത്തെക്കൊടുക്കുന്ന ദുഷ്പ്രഭുവിന്റെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV46.pdf/46&oldid=194841" എന്ന താളിൽനിന്ന് ശേഖരിച്ചത്