ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൧

രാജ്യം ഛിദ്രിപ്പാനൊരു വ്യാധിതല്പരമറ്റൊന്നില്ലെന്നൊ
ൎത്തു കൊള്ളെണം ഭവാൻ—

ഉക്തവാന്മൃഗാധിപൻ നീ അവന്നഭയത്തെ ദത്തവാ
നായിക്കൂട്ടി കൊണ്ടുവന്നിവിടത്തിൽ വൎത്തനം ചെയ്യിപ്പിച്ചു
ഞങ്ങിൽ വിശ്വാസവും വൎദ്ധനഞ്ചെയ്യിപ്പിച്ചു നീയതു മറന്നി
തൊ– അങ്ങിനെയുള്ള ഭവാനിങ്ങിനെ വിരൊധിച്ചാലെങ്ങി
നെ നമുക്കതു സമ്മതമായീടെണ്ടു– ചൊല്ലിനാൻ ദമനകനി
ത്ര ദുസ്സഹനെന്നു തെല്ലുമെമുന്നം ഗ്രഹിച്ചീല ഞാൻ മഹാമ
തെ– ദുൎജ്ജനങ്ങൾക്കു ബഹുസൽക്കാരം ചെയ്താകിലും സ
ജ്ജന സ്വഭാവമുണ്ടാകയില്ലറിഞ്ഞാലും– എണ്ണതെപ്പിച്ചു
പിടിച്ചുഴിഞ്ഞു ദണ്ഡിച്ചാലും പൊണ്ണനാംശ്വാവിന്റെ വാ
ൽ വളഞ്ഞു നിൽപ്പൂദൃഢം– ദുഷ്ടരാംഖലന്മാരെ സ്തുതി
ച്ചു നന്നാക്കുവാൻ ഒട്ടുമെയെളുതല്ല നല്ലൊരു വിദ്വാന്മാൎക്കും–
എപ്പൊഴുമമൃതു കൊണ്ടാകവെനനച്ചാലും സൽഫലം പു
റപ്പെടിച്ചീടുമൊ വിഷദ്രുമം– പഞ്ചസാരയും തെനും ചെൎത്ത
ങ്ങു കുഴച്ചിട്ടു കിഞ്ചനകാലം പരിപാലിച്ചു കിളുൎപ്പിച്ചു എപ്പൊ
ഴും ക്ഷീരം കൊണ്ടുനനച്ചു വളൎത്താലും വെപ്പിന്റെ കൈ
പ്പു ശമിച്ചീടുമൊ ചിന്തിച്ചാലും–തങ്ങടെ യജമാനന്നാപത്തു
വരാതെ കണ്ടങ്ങിനെ രക്ഷിക്കെണമെന്നുള്ളകൂറ്റുകാര
ൻ ഇങ്ങൊട്ടു ചൊദിച്ചീലെന്നാകിലും ശുഭാശുഭം അങ്ങൊ
ട്ടു പറഞ്ഞറിയിക്കെണം കൂടക്കൂടെ–ത്യാജ്യനാമവനെങ്കി
ലായവഞ്ചൊദിച്ചാലും യൊജ്യമായതു പറഞ്ഞീടരുതെ
ന്നു ശാസ്ത്രം– സങ്കടെ രക്ഷിക്കുന്ന മാനുഷനല്ലൊബന്ധു
സങ്കടം കൂടാതനുഷ്ഠിക്കുന്നതല്ലൊകൎമ്മം– ഭൎത്തൃ ശുശ്രൂഷ
ചെയ്തുമെവുന്നൊളല്ലൊനാരീ സത്തുക്കൾ ബഹുമാനിക്കു
ന്നവനല്ലൊ വിദ്വാൻ– ദുൎമ്മദം ജനിപ്പിച്ചില്ലെങ്കിലെശ്രീയാ

6.

"https://ml.wikisource.org/w/index.php?title=താൾ:CiXIV46.pdf/47&oldid=194840" എന്ന താളിൽനിന്ന് ശേഖരിച്ചത്