ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൪

സ്വാമിതാനെഴുന്നെള്ളിസുപ്തനാകുന്നനെരം കെല്പൊ
ടുകടിച്ചുനീചൊരയുംകുടിച്ചഥ അപ്പൊഴെ മണ്ടിഗമിച്ചീടുക
മഹാത്മാവെ– എന്നതുകെട്ടുമുദാമക്കുണം മഹീപതി വന്ന
ങ്ങുശയിച്ചപ്പൊൾ ചെന്നാശുകടികൂട്ടി– മന്നവൻ കാവൽക്കാ
രെ വിളിച്ചങ്ങരുൾ ചെയ്തു– എന്നെവന്നൊരു ജന്തുകടിച്ചു
നൊക്കിക്കാണ്മിൻ– എന്നതു കെട്ടുകാവൽക്കാർ വന്നുവി
ളക്കുമായി അന്നെരം ചെണ്ടക്കാരൻ മൂട്ടയങ്ങൊടിപ്പൊയാ
ൻ– പള്ളിമെത്തമെലവർ സൂക്ഷിച്ചുനൊക്കുന്നെരം– കള്ള
പ്പെനിതാകൂവാപിടിച്ചു കൊന്നീടുവിൻ– ഇങ്ങിനെപറഞ്ഞ
വർ നഖത്തിലാക്കിഞെക്കി പെനിനെ സംഹരിച്ചുവന്ദനഞ്ചെ
യ്തുപൊയാർ—

എന്നതു കൊണ്ടുചൊന്നെൻ ഏവനെന്നാലും ശീല
മെന്തെന്നു ബൊധിക്കാതെ സൽക്കാരം മഹാദൊഷം ദ്രൊ
ഹിക്കും വൃഷഭമെന്നെങ്ങിനെ ബൊധ്യമെന്നു ചൊദിച്ചു മ
ഹെന്ദ്രനും ചൊല്ലിനാന്ദമനകൻമാത്രമൊന്നുപദ്രവിച്ചീടുകി
ൽ ഭയംഭാവിച്ച ത്രപാദാന്തെ വരുമന്നെരം ബൊധംവരും–
ഇത്ഥമങ്ങുരചെയ്തുവന്ദിച്ചു ദമനകൻ തത്രപൊയ് സഞ്ജീവ
കന്തന്നുടെ മുമ്പിൽചെന്നു– ചൊദിച്ചു സഞ്ജീവകൻ സൌ
ഖ്യമൊദമനകാ– ചൊല്ലിനാൻ ദമനകൻ ഭൃത്യന്മാൎക്കെന്തു
സൌഖ്യം– ആശ്രയിച്ചിരിക്കുന്നൊൎക്കാത്മ ജീവനിൽ പൊ
ലും വിശ്വാസമില്ലാതനിക്കൊത്തതു ചെയ്തുകൂടാ– ദ്രവ്യമു
ണ്ടാകുന്നെരം ഗൎവ്വിക്കാതാരാനുണ്ടൊ ഭവ്യനെന്നാലും
കാമിക്കാപത്തുകൂടാതുണ്ടൊ– തന്വാംഗിമാൎക്കു വശമല്ലാ
തെ പുമാനുണ്ടൊ– മന്നവന്മാൎക്കു ഹിതനായുള്ള നരനുണ്ടൊ–
അന്തകാലയം തന്നിൽപ്രാപിക്കാതാരാനുണ്ടൊ–
സന്തതമിരപ്പാളിക്കുൽ കൎഷമെങ്ങാനുണ്ടൊ– മൂൎക്ക്വന്മാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV46.pdf/50&oldid=194836" എന്ന താളിൽനിന്ന് ശേഖരിച്ചത്