ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൬

ണ്കുമുദം എന്നൊൎത്തു തത്രമെവുന്ന വെള്ളിപ്പക്ഷിയെച്ചെ
ന്നു തൊട്ടു അന്നെരമവൻ കൊത്തി കൈവിരൽ വൃണപ്പെ
ട്ടു ഖിന്നനാം അന്നംവന്നുപൊയ്ക തങ്കരെക്കെറി– അന്നുതൊ
ട്ടവൻ പിന്നെ വെള്ളാമ്പൽപൂക്കൾകണ്ടാൽ വെള്ളിപ്രാ
വെന്നു കല്പിച്ചദ്ദിക്കിൽ ചെല്ലുവീല– മൎത്യന്മാര സത്യത്തിൽ
നിന്നുടൻ ഭയപ്പെട്ടാൽ സത്യത്തിൽ നിന്നും ഭീതന്മാരെന്നു
വരുമല്ലൊ– വൈദ്യന്മാർ വിദ്വാന്മാരും മന്ത്രികളിവരെല്ലാം
സാദ്ധ്യമാം ദ്രവ്യം മൊഹിച്ചീശനെ സ്തുതിച്ചു തൻപത്ഥ്യ
ത്തെ ഗ്രഹിപ്പിച്ചാലായവന്നപത്ഥ്യമാം– മിത്ഥ്യമാമിവരുടെകാ
ൎയ്യവും പ്രയത്നവും–

ചൊദിച്ചു സഞ്ജീവകൻ നിന്നുടെ സ്വാമിക്കു ഞാൻ ആ
ദിക്കുമന്നുമിന്നും അപ്രീയമെന്തുചെയ്തു– വിപ്രീയം ചെയ്യാ
തൊരുനമ്മൊടു മൃഗാധിപൻ വിപ്രിയഞ്ചെയ്തീടുമൊ സംഗതി
യില്ലാ ദൃഢം– ഉത്തരമുരചെയ്തുസാദരം ദമനകൻ– ശുദ്ധ
രാം നിങ്ങൾക്കറിയാവതൊരജ്ഞാം മതം– എതുമെഹെ
തു വെണ്ടാമന്നവന്മാൎക്കു ധൂമ കെതുവെന്നതുപൊലെ ലൊ
കരെപീഡിപ്പിപ്പാൻ– സജ്ജുനഞ്ചെയ്തൊരപകാരവുമുപ
കാരം ദുൎജ്ജനഞ്ചെയ്തൊരപ്രകാരവുമുപകാരം– രാജസെ
വയെന്നുള്ള തെത്രയും പരാധീനം പൂജനീയരാം യൊഗീ
ന്ദ്രന്മാൎക്കുമെളുതല്ലാ– മൂൎഛ്ശയുള്ളൊരുഖൾ്ഗം ലെഹനം ചെ
യ്തീടാമൊ മുൎക്ക്വപാമ്പിന്റെ മുഖംചുംബനം ചെയ്തീടാമൊ–
സിംഹത്തെ ചെന്നുപരിരംഭണം ചെയ്തീടാമൊ സിദ്ധമാമി
തെങ്കിലും സിദ്ധിയാനൃപാൎച്ചനം– നല്ലവസ്തുക്കളെല്ലാം ന
ല്ലവരൊടുചെൎന്നെ നല്ലവണ്ണമായ്വരൂ വല്ലാതാമല്ലെന്നാ
കിൽ– നിൎമ്മലം നദീജലം സാഗരന്തന്നിൽ ചെൎന്നാൽ നി
ശ്ചയം പുളിച്ചുപൊമെന്നതൊ കാണുന്നില്ലെ– സ്വല്പമെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV46.pdf/52&oldid=194833" എന്ന താളിൽനിന്ന് ശേഖരിച്ചത്