ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൭

ങ്കിലും ഗുണം സൽപുരുഷങ്കൽ ചെൎന്നാൽ ശില്പമാം വണ്ണം
പ്രകാശിക്കുമെന്നറിഞ്ഞാലും– ചന്ദ്രന്റെ രശ്മിവെള്ളിക്കു
ന്നിന്മെൽ ചെരുന്നെരം സാന്ദ്രമായ്പതിന്മടങ്ങെറ്റവും പ്ര
കാശിക്കും– സജ്ജനങ്ങൾക്കു ഗുണമെറ്റമുണ്ടെന്നാകിലും
ദുൎജ്ജനങ്ങളിൽ ചെൎന്നാൽ ഒക്കവെ നശിച്ചുപൊം– അഞ്ജ
നാചലെ ശശിരശ്മികൾ തട്ടുന്നെരം അഞ്ജസാകറുത്തുപൊ
മെന്നതു ബൊധിക്കെണം– നഷ്ടമാമുപകാരം ദുഷ്ടരി
ൽ ചെയ്തെന്നാകിൽനഷ്ടമാം സുഭാഷിതം ദുഷ്പാത്രങ്ങളി
ൽ ചെൎന്നാൽ ഒട്ടുപാത്രത്തിൽ ദധിപകൎന്നുവെച്ചാലതുകൂ
ട്ടുവാൻ നന്നൊ മഹാകൂറ്റന്മാൎക്കധീശ്വരാ– എത്രയും മഹാ
വനെ ചെന്നുരൊദിക്കുമ്പൊലെ ചീൎത്തൊരു ശവത്തിനെ
കൊപ്പിടുവിക്കും പൊലെ– സാരസം പറിച്ചിങ്ങുപറമ്പിൽ ന
ടുമ്പൊലെ– ഒരുള്ള നിലങ്ങളിൽമാരിപെയ്യുന്നപൊലെ–
ശ്വാവിന്റെ പുഛ്ശംചെമ്മെനെരാക്കുന്നതുപൊലെ– കെ
വലബധിരനെപ്പാട്ടു കെൾ്പിക്കുമ്പൊലെ– കണ്ണുകാണാതു
ള്ളവൻ കണ്ണാടിനൊക്കുമ്പൊലെ– കൈകുറുതായുള്ളവ
ൻ കങ്കണം പൊടുമ്പൊലെ– ബുദ്ധിയുമൌദാൎയ്യവും വിദ്യ
യുമില്ലാതൊരു ലുബ്ധനെ സെവിക്കുന്ന ഭൊഷന്റെ വി
ചെഷ്ടിതം– ചന്ദനദ്രുമങ്ങളിൽ സൎപ്പങ്ങൾ ചെൎന്നുകൂടും– ചാ
രുവാന്നീരാഴിയിൽ നക്രങ്ങൾ വന്നുകൂടും നല്ല രാജാക്കന്മാ
രിൽ ദുൎമ്മന്ത്രിചെൎന്നുകൂടും– നല്ലവെശ്യാസ്ത്രീകളിൽ മൂൎക്ക്വന്മാ
ർ ചെന്നുകൂടും– ഇങ്ങിനെ ഗുണമുള്ള വസ്തുകൊണ്ടനുഭവം
എങ്ങുമെ വരത്തില്ല ദുഷ്ടസമ്പൎക്കം മൂലം– നമ്മുടെ സ്വാമി
സിംഹം കാണുന്ന ജനത്തൊടു സന്മുഖം സൌജന്യവും
സ്നെഹവും ഭാവിക്കുന്നു– അങ്ങിനെയല്ല മനസ്സെത്രയും
മഹാക്രൂരം തങ്ങൾക്കു പരമാൎത്ഥം എങ്ങെടൊ സഞ്ജീവ

"https://ml.wikisource.org/w/index.php?title=താൾ:CiXIV46.pdf/53&oldid=194831" എന്ന താളിൽനിന്ന് ശേഖരിച്ചത്