ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൮

കാ– ധൂൎത്തനായുള്ളപുമാൻ പാന്ഥന്മാർ വരുന്നെരം പാൎത്തി
രിയാതങ്ങൊരു പടിക്കൽ ചെന്നുനിൽക്കും ചെന്നുടൻ കൈ
ക്കു പിടിച്ചാശ്ലെഷഞ്ചെയ്തുകണ്ണിൽ നിന്നങ്ങു ഹൎഷാശ്രുക്ക
ൾ പൊഴിക്കും മഹാകള്ളൻ– സാദരം കുശലപ്രശ്നങ്ങളും ചൊ
ദിക്കുന്താൻ– ഒദനമൊരുവറ്റെന്നാകിലും കൊടുക്കാതെവ
ല്ലതുമൊരുകള്ളം പറഞ്ഞു കബളിച്ചു മെല്ലവെ ഊൎദ്ധ്വമാ
ക്കിയയക്കുന്ദുൎമ്മാനുഷൻ– വെള്ളത്തിന്മീതെ പൊവാൻ ക
പ്പലുംപാറും‌ തൊണി വള്ളവും മഞ്ചിപടവെന്നെല്ലാം താനു
ണ്ടാക്കി പെട്ടന്നങ്ങിരിട്ടത്തു രാത്രിയിൽ സഞ്ചരിപ്പാൻ ചൂട്ടെ
ന്നും വിളക്കെന്നുമായതു സമ്പാദിച്ചു കാറ്റില്ലാതുള്ള നെ
രം വീശുവാനാലവട്ടം ചൊറ്റിയും വിശറിയുമിത്തരങ്ങളും തീ
ൎത്തു– കാട്ടിലുള്ളാനത്തലവന്മാരെ വശത്താക്കാൻ തൊ
ട്ടിയും കൊലും കുന്തമെന്നിവയുളവാക്കി കുണ്ടുകൂപത്തിലു
ള്ള വെള്ളത്തെകരെക്കെറ്റി കൊണ്ടു പൊരാനും തുലാ
യന്ത്രവുമങ്ങുണ്ടാക്കി– ഇങ്ങിനെയുപകാരമെന്തെല്ലാഞ്ചെ
യ്തു നമുക്കെങ്ങിനെയുള്ള മഹാധൎമ്മിഷ്ഠ വിദ്വാന്മാൎക്കും ചെന്നെ
ടം നശിപ്പിക്കും ദുജ്ജനങ്ങടെ ചിത്തം നന്നാക്കിവെപ്പാ
നൊരു കൌശലം തൊന്നീലല്ലൊ–

ഇങ്ങിനെ ദമനകൻ ദുൎജ്ജനങ്ങളെ കൊണ്ടു തിങ്ങിന‌
വൈരത്തൊടെ ദുഷിക്കുന്നതുകെട്ടു ശുദ്ധനാം സഞ്ജീവ
കൻ ചിന്തിച്ചു മനക്കാമ്പിൽ– ലുബ്ധരാം ജന്തുക്കടെ കൂട്ടത്തി
ലായല്ലൊ ഞാൻ– ശഷ്പവും ഭക്ഷിച്ചു കൊണ്ടിരിക്കും നമുക്കി
പ്പൊൾ നിഷ്ഫലമിഹവന്നു സിംഹസെവനം ദുഃഖം– ക്രൊഷ്ട്രാ
ക്കളിവർ തന്നെ സിംഹത്തെ ഭെദിപ്പിച്ചു– മൊഷ്ട്രാക്കളൊ
ടുകൂടിവസിച്ചാലിതെവരൂ– യുക്തികൾ ചിലവസ്തു ഞാൻ കൂ
ടെ പറയുമ്പൊൾ യുക്തികളൊട്ടു ശമിച്ചീടുമിക്രൊഷ്ട്രാവിനും–

"https://ml.wikisource.org/w/index.php?title=താൾ:CiXIV46.pdf/54&oldid=194830" എന്ന താളിൽനിന്ന് ശേഖരിച്ചത്