ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൯

ദുൎമ്മാൎഗ്ഗം തുടങ്ങിയാൽ ദൂരവെയുപെക്ഷിച്ചു സന്മാൎഗ്ഗസ്ഥിത
ന്മാരെ സെവിക്കാമാപത്തിങ്കൽ– ഇങ്ങിനെ വിചാരിച്ചു
പുംഗവൻസഞ്ജീവകൻ ഭംഗിവാക്കുകൾ താനുമൊരൊ
ന്നങ്ങുര ചെയ്തു– അന്തിവന്നടുക്കുമ്പൊൾ അംബുജം കൂമ്പു
മെന്നു ചിന്തിപ്പാൻ ബുദ്ധിയുമില്ലാതൊരു വണ്ടിൻകൂട്ടം– അ
ന്ധത കൊണ്ടുരാത്രൌ പങ്കജൊദരന്തന്നിൽ ബന്ധനം
പ്രാപിക്കുന്നതെതൊരു കഷ്ടംസഖെ– എന്തിനിവരുമെന്നു
മെൽപ്പെട്ടുവിചാരിപ്പാൻ ജന്തുക്കൾ്ക്കറിവില്ലാതെല്ലുമെ
ന്നതെ വെണ്ടു– അന്തിക്കുവിടരുന്ന പിച്ചകപ്പൂവും പിന്നെച
ന്തത്തിൽ കുറുമൊഴിമുല്ലയും കൈതപ്പൂവും പങ്കജങ്ങളുമി
ത്ഥം സന്മധുപുഷ്പങ്ങളെ ശങ്കകൂടാതെ വെടിഞ്ഞീടിന ഭൃം
ഗങ്ങളും മത്തവാരണത്തിന്റെ ഗണ്ഡത്തിൽ മദജലം–
മെത്തയുണ്ടെന്നു മൊഹിച്ചൊക്കവെ കൂടെച്ചെന്നു തത്ര
മെവുമ്പൊൾ കൎണ്ണദ്വന്ദ്വതാഡനം കൊണ്ടുചത്തു പൊകല്ലാ
തൊരു ലാഭമില്ലവൎക്കെടൊ എന്നതു പൊലെഖലന്മാരുടെ
മുമ്പിൽ ചെന്നാൽ തന്നുടെ പ്രാണങ്ങൾക്കും ഹാനിയുണ്ടാ
കും‌ ദൃഢം– ദുഷ്ട ഗൊമായുവ്യാഘ്രാധ്വാംക്ഷന്മാരൊക്കെകൂ
ടി ഒട്ടകത്തിനെ കുലചെയ്തതു കെട്ടിട്ടില്ലെ– അക്കഥാമാ
ത്രം കെട്ടിട്ടില്ലെന്നു ദമനകൻ– കെൾക്കനീയെന്നു വൃഷ
ഭൊത്തമൻ സഞ്ജീവകൻ–

(9. കുറിക്കൻ മുതലായകള്ളസ്നെഹിതരാൽ ഒട്ടകത്തിൻ നാശം)

കാനനെമദൊൽ കടനെന്നപെരൊടും കൂടെ മാന
ശാലിയാമൊരു സിംഹത്താനുണ്ടായി പൊൽ–
കാകനും ഗൊമായുവും വ്യാഘ്രവുമിവർ മൂന്നു കാ
ൎയ്യക്കാരരുമവന്നുണ്ടായി സമൎത്ഥന്മാർ ധൃഷ്ടരാമ
വർ വനെസഞ്ചരിക്കുമ്പൊൾ നല്ലൊരൊട്ടകം
വരുന്നതു കണ്ടവർ ചൊദിച്ചിതു– എങ്ങുന്നു വരുന്നു താൻ

7.

"https://ml.wikisource.org/w/index.php?title=താൾ:CiXIV46.pdf/55&oldid=194828" എന്ന താളിൽനിന്ന് ശേഖരിച്ചത്