ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൦

എതുജാതിയിലുള്ളു– ഇങ്ങിനെ നടപ്പാനും കാരണമെന്തു
സഖെ– ഒട്ടകം പറഞ്ഞിതു വാണിഭക്കാരന്മാൎക്കും കെട്ടുകൾചു
മക്കുന്നൊർ ഒട്ടകം ഞാനാകുന്നു– കെട്ടുകൾ പെറിപ്പെറിവ
ലഞ്ഞുകൂട്ടക്കാരെ വിട്ടു ഞാനൊളിച്ചി ഹ കാട്ടിൽ സഞ്ചരി
ക്കുന്നു– മന്ത്രിവീരന്മാരതു കെട്ടപ്പൊൾഹിതാഹിതം മന്ത്രിച്ചു
വശത്താക്കി സ്വാമിയെ കാണിപ്പിച്ചു– സ്വാമിയും കഥനകനെ
ന്നൊരു പെരും നൽകി സ്വാധീനമാക്കി കൊണ്ടുമെളിച്ചുമെ
വുങ്കാലം– തന്നുടെ ഭൃത്യന്മാൎക്കുന്തനിക്കും ചെലവിനു ചെന്നു
ടൻ മൃഗങ്ങളെ കൊന്നുകൊണ്ടന്നീടുവാൻ അംഗവൈക
ല്യം കൊണ്ടു നമുക്കുപരാധീനം– നിങ്ങളിന്നമാത്യന്മാർ കൊ
ണ്ടന്നു പൂരിക്കെണം– പണ്ടുനാം ജനിച്ചന്നെ കാൽക്കൊരു
മുടവുതെല്ലുണ്ടതുമൂലംവനെ സഞ്ചാരമെളു തല്ലാ– ഭൃത്യ വ
ൎഗ്ഗങ്ങളെല്ലാം ഭക്ഷണമില്ലായ്കയാൽ ചത്തപൊൽ വശങ്കെ
ട്ടു കാനനെകിടക്കുന്നു– വ്യാഘ്രവും ഗൊമായുവും കാകനുമി
വർ മൂന്നും ശീഘ്രഗാമികളല്ലൊ മന്ത്രിപുംഗവന്മാരെ നിങ്ങൾ
ക്കു വഴിപൊലെഭുക്തിയും ചെയ്തുകൊള്ളാം– ഇങ്ങിനെ മ
ദൊൽക്കടൻ കല്പിച്ചൊരനന്തരം– തൽക്ഷണം സചിവന്മാർ
കാനനങ്ങളിൽ നീളെ ഭക്ഷണാൎത്ഥങ്ങൾ തിരഞ്ഞെങ്ങു
മെ ലഭിക്കാഞ്ഞു ഇങ്ങുപൊന്നിരുന്നു കൊണ്ടൊട്ടകം ഗ്ര
ഹിയാതെ തങ്ങളിൽ വിചാരിച്ചുപായവുമുര ചെയ്തു– എന്തെ
ടൊ കഥനകനെന്നുള്ള രൂപത്തെ കൊണ്ടെന്തൊരുകാ
ൎയ്യം നമുക്കെന്നതു വിചാരിപ്പിൻ– കള്ളനുമാംസം വെണ്ടാ
കാനനെ പെരുത്തൊരുമുള്ളുള്ള വള്ളിഭുജിച്ചെങ്കിലെരു
ചിയുള്ളു– ഇന്നെത്തെ ചെലവിനീയൊട്ടകം കൊള്ളാം നമു
ക്കെന്നതു കെട്ടുചൊന്നാർ വ്യാഘ്രവും ഗൊമായുവും– സ്വാ
മിതാനഭയവും കൊടുത്തുപാൎപ്പിക്കുന്നു– നാമിപ്പൊൾ വധി

7.

"https://ml.wikisource.org/w/index.php?title=താൾ:CiXIV46.pdf/56&oldid=194827" എന്ന താളിൽനിന്ന് ശേഖരിച്ചത്