ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൨

ച്ചീടാം രാജ്യരക്ഷണംചെയ്വാൻഭൂമിയെ ത്യജിച്ചീടാമാത്മ
രക്ഷണം ചെയ്വാൻ– തമ്പുരാനറിയെണ്ടാവാശ്ശതുമടിയങ്ങ
ൾ സാമ്പ്രതമശനാൎത്ഥമുണ്ടാക്കിക്കൊണ്ടുവരാം– ഒട്ടകം ത
ന്നെത്തന്നെ ഭക്ഷിപ്പാനനുവാദം പെട്ടന്നു നല്കുമതിനുള്ള
കൌശലമുണ്ടാം– എന്നതു കെട്ടിട്ടൊന്നും മിണ്ടാതെ നി
ന്നുസിംഹം– നന്നിതു മൌനമനുവാദമെന്നവർ വെച്ചു മൂവ
രുംകൂടിച്ചെന്നു വന്ദിച്ചു നിന്നാരവർ– മുല്പാടുകാകഞ്ചൊന്നാ
നെന്നെ ഹിംസിക്ക സ്വാമിൻ– നിന്നുടെ ശരീരത്തിലെ
ന്തുള്ളു മാംസംഭൊഷ– നിന്നെ ഹിംസിക്കയില്ലെന്നുക്തവാ
ൻ മദൊൽക്കടൻ എന്നെ ഹിംസിക്കാമെന്നു ഗൊമായു
പറഞ്ഞപ്പൊൾ മുന്നമുക്തമായതു സിംഹവുമുര ചെയ്തു– രണ്ടു
പെരെക്കാൾ മാംസമെറയുണ്ടിനിക്കെന്നെക്കൊണ്ടു ഭക്ഷ
ണമിന്നു ചെയ്താലും തമ്പുരാനെ– ഇത്തരം വ്യാഘ്രം ചെന്നു
കെൾ്പിച്ച വാക്യത്തിന്നുമുത്തരം മുന്നെപ്പൊലെ ചൊല്ലിനാ
ൻ മദൊൽക്കടൻ– എന്നെ നിഗ്രഹിക്കയില്ലെന്നൊരു വി
ശ്വാസത്താൽ ചെന്നുര ചെയ്താനെന്നെകൊൽ കെന്നു
കഥനകൻ– വ്യാഘ്രവും ഗൊമായുവുമായതു കെട്ടനെരം
ശീഘ്രം ഒട്ടകത്തിനെപിളൎന്നു കൊന്നീടിനാർ– സിംഹവും
മന്ത്രികളും ഉഷ്ട്രത്തെ ഭുക്തിക്കായി സംഹരിച്ചിതുമുന്നമി
ങ്ങിനെ കെട്ടിട്ടുണ്ടു–

എന്നതുകൊണ്ടു ചൊന്നെൻ ശുദ്ധരാംസാധൂജനം
ദുൎന്നയന്മാരിൽ ചെൎന്നാൽ ദൂഷണമകപ്പെടും–✱ പിന്നെയും
പറഞ്ഞിതു സാധുവാം സഞ്ജീവകൻ– മന്നവന്മാരെസെവി

✱ സംസ്കൃതത്തിൽ ഈകഥയുടെ സാരം വെറൊരുവിധം–
ബഹവഃപണ്ഡിതാക്ഷുദ്രാഃസൎവ്വെമായൊപജീ
വിനഃ കുൎയ്യുഃകൃത്യമകൃത്യംവാഉഷ്ട്രെകാകാദയൊ
യഥാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV46.pdf/58&oldid=194825" എന്ന താളിൽനിന്ന് ശേഖരിച്ചത്