ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൪

തങ്ങളാം രണ്ടുകൊമ്പുകളുണ്ടുതാനും– യാഗങ്ങൾ ചെയ്തു
ചിലർസ്വൎഗ്ഗത്തെ പ്രാപിക്കുന്നു യൊഗങ്ങൾ കൊണ്ടുചില
ർ ദ്യൊവിനെ ഗമിക്കുന്നു– ദാനങ്ങൾ കൊണ്ടുചിലർ സ്വൎല്ലൊ
കം ഗമിക്കുന്നു– മൌനങ്ങൾ കൊണ്ടുചിലർ മൊക്ഷത്തെ
പ്രാപിക്കുന്നു– ഇത്ഥമുള്ളതിലെല്ലാമുത്തമം ജനങ്ങൾക്കു
യുദ്ധത്തിൽ മരിച്ചുടൻ സത്വരം സ്വൎഗ്ഗപ്രാപ്തി– ഭൂരികൎമ്മങ്ങ
ൾ കൊണ്ടു ദിവ്യരാകുന്നു ചിലർ വൈരിനിഗ്രഹം കൊണ്ടു
ഭവ്യരാകുന്നു ചിലർ– രണ്ടുസൌഖ്യവും മഹാവീരന്മാർ
സംഗ്രാമത്തെക്കൊണ്ടു താൻ ലഭിക്കുന്നു ദെഹമൊചനം
ചെയ്താൽ– അല്ലാതെ ശത്രുക്കളാൽ ദത്തമാംചൊറുന്തി
ന്നു വല്ലാതെ വസിക്കയും ചാകയും ഒരുപൊലെ– യാതൊ
രു ദിക്കിൽയുദ്ധം ചെയ്തിലെന്നാലും മൃത്യു ചെയ്യുവെന്നാ
കിൽ പിന്നെസ്സംശയമെന്നെയുള്ളു അദ്ദിക്കിൽ വരുന്നെരം
സംഗരം യൊഗ്യമെന്നു വിദ്വാന്മാർ പറയുന്നു തദ്ദിക്കുവന്നു
മമ–

(10. കുളക്കൊഴി സമുദ്രത്തൊടുകലഹിച്ചതു.)

ഉക്തവാൻ ദമനകൻ ശത്രുവാം ജനത്തിന്റെ ശക്തി
താനറിയാതെ പിണങ്ങും ജനങ്ങൾക്കുടിട്ടിഭന്തന്നിൽ നിന്നു
വാരിധിക്കെന്ന പൊലെ കിട്ടീടും പരാഭവമെന്നതു ബൊധി
ക്കെണം– അക്കഥാ ശ്രവിക്കെണമെന്നുടൻ സഞ്ജീവകൻ സ
ൽക്കഥാ വിശാരദൻ ചൊല്ലിനാൻ ദമനകൻ– ടിട്ടിഭമെന്നു
ള്ളൊരു പക്ഷിയുമവനുടെ കെട്ടിയപെണ്ണുംകൂടി സാഗരതട
ന്തന്നിൽ കിട്ടിയ ശിശുകൃമികീടാതിമാംസത്തെക്കൊ
ണ്ടഷ്ടിയും കഴിച്ചുങ്കൊണ്ടാസ്ഥയാമെവുങ്കാലം– ടി
ട്ടിഭമെന്നാൽ കുളക്കൊഴിയെന്നറിയെണം– ടിട്ടി
ഭ സ്ത്രീക്കുഗൎഭം പൂൎണ്ണമായതുകാലം ടിട്ടിഭത്തൊടുചൊന്നാ
ളിന്നു ഞാൻപ്രസവിച്ചു കുട്ടികളുണ്ടായ്വരുമീറ്റു നൊവുണ്ടു

"https://ml.wikisource.org/w/index.php?title=താൾ:CiXIV46.pdf/60&oldid=194822" എന്ന താളിൽനിന്ന് ശേഖരിച്ചത്