ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൬

ന്നവർ ധരിപ്പിച്ചു– നിങ്ങൾ പൊകുന്നദിക്കിൽ ഞാൻ കൂടെ
പ്പൊന്നീടുവൻ– നിങ്ങൾക്കുചിറകുണ്ടുപറന്നു പൊകാമ
ല്ലൊ– എങ്ങിനെ നമ്മെക്കൂടെക്കൊണ്ടു പൊകുന്നു നിങ്ങ
ൾ– ഞങ്ങൾ ചൊന്നതുപൊലെ കെൾ്ക്കുമെന്നാകിൽ നി
ന്നെ ഞങ്ങൾ കൊണ്ടങ്ങു പൊകുന്നുണ്ടെന്നു ഹംസങ്ങളും–
ഒന്നുമെ ഉരിയാടാതങ്ങിനെ പാൎത്തീടെണം– എന്നതുചെ
യ്യാമെന്നു കൂൎമ്മവുമുരചെയ്തു–നീളമുള്ളൊരു കൊലും കൊ
ത്തികൊണ്ടന്നുചൊന്നാർ– മെളമൊടിക്കൊലിന്മെ
ൽ കടിച്ചുതൂങ്ങിക്കൊൾക– ഹംസങ്ങൾ ഞങ്ങൾ രണ്ടുപെ
രുമയ്പതുക്കവെ അംസത്തിലെറ്റിക്കൊണ്ടു പറന്നു ഗമി
ച്ചീടാം– മിണ്ടരുതൊന്നും ഭവാൻ ഒന്നുരിയാടിപ്പൊയാൽ
ചെണ്ടകൊട്ടുമെ സഖെകഛ്ശപകംബുഗ്രീവാ– അങ്ങി
നെയെന്നു കൂൎമ്മം കൊലിന്മെൽ കടിച്ചുടൻ തുങ്ങിനാനന്ന
ങ്ങളും കൊണ്ടങ്ങുപറന്നിതു– അങ്ങാടിത്തെരുവിന്റെ
മെൽഭാഗെ ചെല്ലുന്നെരം അങ്ങാടിക്കാരെല്ലാരും താ
ഴത്തു വന്നുകൂടി– നൊക്കെടൊ മെൽഭാഗത്തെക്കെ
ന്തൊരു കൂട്ടംപറന്നൂക്കൊടെ ഗമിക്കുന്നു പണ്ടെങ്ങും ക
ണ്ടിട്ടില്ല– ഇങ്ങിനെ പലർകൂടി കൈക്കൊട്ടിച്ചിരിച്ചപ്പൊ
ൾ തിങ്ങിന കൊലാഹലമുണ്ടായിമഹീതലെ– ആ
ഘൊഷം കെട്ടുഭയപ്പെട്ടൊരുകമഠമാംമാഭൊഷൻ വാ
യുമ്പിളൎന്നയ്യയ്യൊ എന്നുചൊന്നാൻ– അക്കൊലുംകടി
വിട്ടുകഛ്ശപം കീഴ്പെട്ടെക്കു വെക്കെന്നു പതിച്ചിതുചൊൽ
ക്കീഴില്ലായ്കമൂലം– മിണ്ടരുതെന്നു ഹംസം ചൊന്നതുകൂ
ട്ടാക്കാതെ ചുണ്ടുകൾ രണ്ടുംപിളൎന്നൊന്നവൻ പറഞ്ഞപ്പൊ
ൾ– തണ്ടു തപ്പിക്കുകടിവിട്ടുപൊയധൊഭാഗെ കണ്ടുനില്ക്കു
ന്ന ഭടന്മാർചെന്നു പിടികൂടി– കൈകൊണ്ടുഞെക്കി

"https://ml.wikisource.org/w/index.php?title=താൾ:CiXIV46.pdf/62&oldid=194820" എന്ന താളിൽനിന്ന് ശേഖരിച്ചത്