ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൭

കൊന്നു കണ്ടിച്ചുകലത്തിലിട്ടാകവെ പാകഞ്ചെയ്തു ഭക്ഷി
ച്ചാരെന്നെവെണ്ടു-

(12. സങ്കടത്തിൽ മൂന്നു മത്സ്യങ്ങൾ വ്യാപരിച്ചതു)

എന്നതു കൊണ്ടുചൊന്നെൻ ബന്ധുക്കൾകനിവൊ
ടെ ചൊന്നതു കൂട്ടാക്കാതെ ഇങ്ങിനെ വിനാശവും– പിന്നെ
യും ഉരചെയ്തുടിട്ടിഭം മമപ്രിയെ നിന്നെ ഞാനിനിഒന്നു പ
റഞ്ഞു ബൊധിപ്പിക്കാം– പണ്ടനാഗതവിധാതാ
വെന്നങ്ങൊരു മത്സ്യംരണ്ടാമൻ പ്രത്യുല്പന്നമതി
യെന്നൊരുമത്സ്യംയൽ ഭവിഷ്യനെന്നൊരുമൂന്നാ
മൻ മഹാമത്സ്യം അത്ഭുതമിവരുടെ വൃത്താന്തം കെട്ടീടെ
ണം– നല്ലൊരു വാപിതന്നിൽ മൂവരുമൊരുമിച്ചങ്ങല്ലൽ
കൂടാതെതത്രസുഖിച്ചുമെവും കാലം– ദാശന്മാർ വന്നുവല
വീശുവാൻ പുറപ്പെട്ടു സാശരാമവർ തമ്മിൽ പറഞ്ഞുപതു
ക്കവെ- ഇസ്സരസ്സിങ്കൽ വെള്ളമെറ്റമില്ലെടൊ നല്ല മ
ത്സ്യങ്ങളനെകമുണ്ടെത്രനാമിറങ്ങുക– ആയവർ പറഞ്ഞ
തു കെട്ടുകൊണ്ടനാഗതൻമായമെന്നിയെ മറ്റുരണ്ടുപെ
രൊടു ചൊന്നാൻ– പൊകനാം വൈകീടാതെ മറ്റൊരു
തടാകത്തിൽ ശൊകമൊന്നകപ്പെട്ടുമത്ര നാംപാൎത്തീടുകി
ൽ ഉല്പന്നമതിപറഞ്ഞീടിനാൻ വരുമെന്നു കല്പിച്ചു ഭയപ്പെ
ടുന്നെന്തിനു പാഴിൽതന്നെ– ആപത്തു വന്നാലുടൻ ചി
ന്തിക്കാമെന്നെവെണ്ടു ആപത്തിന്നവകാശമില്ലിപ്പൊ
ൾ നമുക്കെടൊ– ദുൎഘടംവരുന്നെരമുൾക്കാമ്പിലുപദെശം
തക്കത്തിൽ തൊന്നുന്നവൎക്കെങ്ങുമെ തടവില്ലാ– യൽഭ
വിഷ്യനെന്നുള്ളമത്സ്യത്തിനുള്ളിൽ ഭയമുൽഭവിച്ചില്ലാ
തെല്ലും മെവിനാനനങ്ങാതെ– മുറ്റുമിങ്ങനാഗതൻ
പെടിച്ചു പുറപ്പെട്ടു മറ്റൊരു ജലാശയം പ്രാപിച്ചുമരുവി
നാൻ– പിറ്റെന്നാൾ പുലർകാലെദാശന്മാർവാപിതന്നി

8.

"https://ml.wikisource.org/w/index.php?title=താൾ:CiXIV46.pdf/63&oldid=194818" എന്ന താളിൽനിന്ന് ശേഖരിച്ചത്