ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൮

ൽ തെറ്റെന്നു വലയിട്ടുമീമ്പിടിതുടൎന്നപ്പൊൾ– ഉല്പന്നമതി
മത്സ്യഞ്ചത്ത പൊലനങ്ങാതെ അപ്പുതന്മീതെവായുമ്പിള
ൎന്നുകിടന്നതു– ചത്തുവെന്നൊൎത്തു മുക്കൊൻപിടിച്ചുകര
യെറ്റി– തത്രവെച്ചുറപ്പിച്ചു പൊന്നിതു വലവീശാൻ– മു
ക്കൊരങ്ങകന്നപ്പൊൾ ചെന്നൊരുചളി തന്നിൽ പുക്കുകൊ
ണ്ടിരുന്നിതു ദാശന്മാർ ഗമിപ്പൊളം– ഉല്പന്നമതി മത്സ്യമ
ങ്ങിനെ ജീവിച്ചിതു– യൽ ഭവിഷ്യനാം മത്സ്യം സംഭ്രമിച്ചു
ഴലുമ്പൊൾ ദാശന്മാർ വലയിട്ടു പിടിച്ചു തല്ലിക്കൊന്നു പാശങ്ങ
ൾകൊണ്ടുകെട്ടിചുമന്നു കൊണ്ടുപൊയാർ–

എന്നതു കൊണ്ടുചൊന്നെൻ ആപത്തു ശമിപ്പിപ്പാൻ അ
ന്നെരമൊന്നുതൊന്നും ദൈവമല്ലയൊ സാക്ഷി– ടിട്ടിഭി സമു
ദ്രത്തിൻ തീരത്തു പ്രസവിച്ചുമുട്ടകൾ നാലഞ്ചങ്ങു ഭൂമിയിൽ വീ
ണശെഷം– പെട്ടന്നു സമുദ്രവും വെരലെച്ചതിൽ കൂടെ തട്ടിയി
ട്ടുരുട്ടിക്കൊണ്ടാകവെ കൊണ്ടുപൊയാൻ– ടിട്ടിഭികരഞ്ഞും കൊ
ണ്ടങ്ങു ചെന്നറിയിച്ചു– ടിട്ടിഭൻ പറഞ്ഞിതു വല്ലഭെഖെദിക്കെ
ണ്ടാ– വല്ലതും യത്നം ചെയ്തുവാരിധിതന്നിൽനിന്നു മെല്ലവെ
പുത്രന്മാരെ ഞാനിങ്ങു വരുത്തുവൻ എന്നുരചെയ്തു പക്ഷിസം
ഘത്തെയെല്ലാമവൻ ഒന്നൊഴിയാതെ കണ്ടുവരുത്തി സ്വ
രൂപിച്ചു– പക്ഷിസംഘത്തൊടൊന്നിച്ചപ്പൊഴെ പുറപ്പെട്ടു–
പക്ഷിരാജനാം ഗരുഢൻ വസിക്കുന്ന ദിക്കിൽ ചെന്നു വന്ദി
ച്ചുനിന്നുകാൎയ്യവുമുണൎത്തിച്ചു–✱ തന്നുടെ ജാതിസ്നെഹാൽ താ
ൎക്ഷ്യനുംചെന്നുമുദാപാൽക്കടൽ തന്നിൽ പള്ളികൊള്ളുന്ന
ഭഗവാനൊടിക്കഥ ബൊധിപ്പിച്ചു വന്ദിച്ചുനിന്നീടിനാൻ– വൈ

✱ രാജാബന്ധുർഅബന്ധൂനാംരാജാചക്ഷുർഅചക്ഷു
ഷാം രാജാപിതാചമാതാചസൎവ്വെഷാംന്യായവൎത്തി
നാം ॥ ഇത്യാദിഅപെക്ഷിച്ചതു


8.

"https://ml.wikisource.org/w/index.php?title=താൾ:CiXIV46.pdf/64&oldid=194817" എന്ന താളിൽനിന്ന് ശേഖരിച്ചത്