ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൯

കുണ്ഠൻ വരുണനെ വിളിച്ചങ്ങരുൾ ചെയ്തു– വൈകാതെ ടിട്ടിഭ
ന്റെമുട്ടകൾ കൊടുത്താലും– കല്പനകെട്ടപ്പൊഴെ വന്ദിച്ചു വ
രുണനും കെല്പൊടെ കൊടുത്തിതുമുട്ടകളെല്ലാം തദാ– ഇ
ക്കഥാപ്രസംഗത്തിന്നൎത്ഥത്തെ വിചാരിച്ചാൽ– വിക്രമമെറു
ന്നൊരു വൈരിയൊടമർ ചെയ്വാൻ ദുൎബ്ബലന്മാൎക്കു മനസ്സു
ണ്ടാകയില്ലെന്നൊരു സൽഫലമിതു കൊണ്ടു സംഭവിച്ചീടും
സഖെ–

ഇങ്ങിനെ ദമനകൻ ചൊന്നതുകെട്ടുമഹാൻ ഇംഗിതമ
റിഞ്ഞുര ചെയ്തിതു സഞ്ജീവകൻ– സംഗരം ഭവിക്കുമ്പൊൾപിം
ഗലന്തന്റെ ഭാവം എങ്ങിനെയെന്നുമപ്പൊൾ സംഗതിയെ
ന്നും ചൊൽക– ചൊല്ലിനാൻ ദമനകൻ ചൊടുകളുറപ്പിച്ചു പ
ല്ലുകൾ പുറത്താക്കി വക്ത്രവും പിളൎന്നുടൻ കണ്ണുകൾ ചുവപ്പിച്ചു
കൎണ്ണങ്ങൾ കൂൎപ്പിച്ചൊരു ഭണ്ഡതുപൊലെ വാലുമുയൎത്തിക്കൊ
ണ്ടു സിംഹം നിൽക്കുന്നു കാണാം–അതുനെരത്തുഭവാഞ്ചെ
ന്നു വക്കാണത്തിനു തുടങ്ങീടുകമഹാത്മാവെ–

ഇത്ഥമങ്ങുരചെയ്തു പൊന്നിതു ദമനകൻ– ബുദ്ധിമാൻക
രടനെപ്രാപിച്ചുകൂപ്പീടിനാൻ– എന്തെടൊ ദമനകനിന്നുടെമ
നക്കാമ്പിൽ ചിന്തിച്ചകാൎയ്യം സിദ്ധമായിതൊ വഴിപൊലെ–
ഇങ്ങിനെ കരടകൻ ചൊദിച്ചു ദമനകനങ്ങിനെഭെദൊപാ
യം സിദ്ധമെന്നുരചെയ്തു– മുന്നമെ തന്നെകിഞ്ചിൽ ഭിന്നമാ
യവർ തമ്മിൽ പിന്നെ ഞാൻ വഴിപൊലെ വെർപെടുക്കയും ചെ
യ്യും– അൎദ്ധഭിന്നമായുള്ള സാധനം ഭെദ്യംചെയ്വാൻ ബുദ്ധി
മാന്മാൎക്കുതെല്ലും വൈഷമ്യമില്ലയല്ലൊ–സാരനാന്ദമനക
ൻ സിംഹസന്നിധൌ ചെന്നു സാരമാമുപദെശം ചെയ്തിതു
പരിചൊടെ– പുംഗവൻ വരുന്നെരം യുദ്ധസന്നാഹം കൂട്ടി
തുംഗമാംലാംഗുലവു മുയൎത്തിക്കയൎത്തൊരു ഭാവവുംഭാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV46.pdf/65&oldid=194815" എന്ന താളിൽനിന്ന് ശേഖരിച്ചത്