ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬൦

വിച്ചിരുന്നീടുകമമസ്വാമിൻ– സാവധാനതവെണം സംഗര
മുണ്ടായ്വരും– എന്നതു കെട്ടുസിംഹമങ്ങിനെ സ്ഥിതിചെയ്താൻ–
അന്നെരമവിടത്തിൽ ചെന്നിതു സഞ്ജീവകൻ– മുന്നമെ ദമ
നകൻ ചൊന്നതുപൊലെ തന്നെ സന്നാഹത്തൊടു നിൽക്കും
സിംഹത്തെക്കണ്ടുവൃഷം കൊമ്പുകളുയൎത്തിക്കൊണ്ടടുത്തു
യുദ്ധംചെയ്വാൻ– വമ്പനാം പഞ്ചാനനശ്രെഷ്ഠനുമൊരുമ്പെ
ട്ടാൻ– എത്രയും ഭയങ്കരം യുദ്ധമുണ്ടായി തമ്മിൽ വൃത്രനും മഹെ
ന്ദ്രനും തങ്ങളിൽയുദ്ധമ്പൊലെ– ഊക്കെറും വൃഷഭന്റെ മു
ക്കുറഘൊഷങ്ങളും മുഷ്കെറും സിംഹത്തിന്റെ സിംഹനാദ
ഘൊഷവും– കുത്തുകളിടികടിമാന്തുകൾ തട്ടും മുട്ടും ക്രുദ്ധരാമവ
രുടെയുദ്ധമെത്രയുംഘൊരം–

ദുൎവ്വിധമതുകണ്ടുപറഞ്ഞു കരടകൻ– ദുൎമ്മതെദമനകാനി
ന്നുടെ ദുരാചാരം ദുൎന്നയപ്രയൊഗത്താലിങ്ങിനെ മമസ്വാമി
ദുഷ്പ്രമെയത്തിൽ പതിച്ചീടിനാൻ കഷ്ടം കഷ്ടം– സാമവും ദാ
നം ഭെദം ദണ്ഡമെന്നിവ നാലിൽ സാമമെന്നതെ സമാരംഭി
ച്ചീടാവുസഖെ –സാമത്തെ പ്രയൊഗിച്ചാലൊക്കവെ സാധി
ച്ചീടും– കാമത്തിനുകൂലം കാൎയ്യവും സാധിച്ചീടും– ദാനഭെദാ
ദിമൂന്നുമെങ്ങുമെചിതംവരാ– മാനസംഖ്യാനം✱ ചെയ്വാൻ മാ
ത്രമെ കൊള്ളിക്കാവു– സൂൎയ്യരശ്മികൾ കൊണ്ടും പാവകപ്രഭ
കൊണ്ടും സൂൎയ്യകാന്താദിമണിശ്രെണിതെജസ്സുകൊണ്ടും
വൈരമാമന്ധകാരം ശമിക്കയില്ലാദൃഢം– സാരമാംസാമം✱✱
കൊണ്ടെ ശമിപ്പുദമനക– മന്ത്രിരാജന്റെ മകൻ ഞാനെന്നു
മദിച്ചു നീ മന്ത്രിച്ചു മമ സ്വാമിക്കാപത്തുവലിച്ചിട്ടാൻ– എന്തിനി
കഴിഞ്ഞതുചിന്തിച്ചാൽ ഫലം വരാ– ദന്തിവൈരിയും വൃഷ

✱അല്ലെങ്കിൽ: മാനസധ്യാനം
✱✱അല്ലെങ്കിൽ: സാംഗം

"https://ml.wikisource.org/w/index.php?title=താൾ:CiXIV46.pdf/66&oldid=194814" എന്ന താളിൽനിന്ന് ശേഖരിച്ചത്