ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬൧

ശ്രെഷ്ഠനുമിവർ തമ്മിൽ സന്ധിപ്പാനുപായത്തെ ചിന്തിക്ക സ
ഹൊദര– സന്ധിയെന്നുള്ള നീതിസൎവ്വദാ മനൊഹരം– ത
ങ്ങളിൽ കടിപിടികൂട്ടുവാൻ പലരുണ്ടാം– തങ്ങളിൽ പറഞ്ഞു
ചെൎക്കുന്നവർ പാരം തുഛ്ശം– ഭിന്നിക്കും ജനങ്ങളെച്ചെൎക്കുന്ന
പുരുഷനും സന്നിക്കു ചികിത്സിച്ചു ശമിപ്പിക്കും വൈദ്യനും ത
ന്നുടെ സാമൎത്ഥ്യത്തെ കാട്ടെണമെങ്കിൽ തമ്മിൽ ഭിന്നരും സ
ന്നിക്കാരും ഉണ്ടെന്നെഫലം വരൂ– മറ്റുള്ള സ്ഥാനങ്ങളിലാ
വിധം വിദ്വാന്മാരും മറ്റുള്ളമൂഢന്മാരുമെതുമെഭെദം നാസ്തി–
നീചമാൎഗ്ഗത്തിൽ ചെന്നുചാടുന്ന പ്രഭുക്കുളും നീരാഴമുള്ള കൂ
പെ പതിക്കും പശുക്കളും മെല്പെട്ടുകരെറുവാനെത്രയും പരാധീ
നം കിഴ്പെട്ടുപതിപ്പതിനെത്രയുമെളുപ്പമാം– ചൊല്ലെടൊ ദമ
നകാ നീ തന്നെമുന്നം ശ്രമിച്ചല്ലയൊ സഞ്ജീവകക്കാളയെ
കൊണ്ടുവന്നു– സൽഗുണൻ മമസ്വാമികാളവന്നതിൽ പിന്നെ
നിൎഗ്ഗുണൻ നിരീശ്വരനായ്വന്നു മഹാകഷ്ടം– മന്നവൻ ഗുണ
വാനെന്നാകിലും ദുൎമ്മന്ത്രികൾ വന്നു ചെരുമ്പൊളാൎക്കും വെ
ണ്ടാതായ്വരും നൃപൻ– നൽക്കുളങ്ങളിൽ ജലം നിൎമ്മലമെന്നാ
കിലും നക്രമുണ്ടെന്നുകെട്ടാലാരാനുമിറങ്ങുമൊ–ഗൊപിത
മാകുന്ദിക്കിലെപ്പൊഴുമധിവാസം ഭൂപതിപ്രവരന്മാൎക്കൊട്ടു
മെ ഗുണമല്ലാ– സജ്ജനങ്ങടെ മദ്ധ്യെസൎവ്വരും✱ വസിക്കെ
ണം ദുൎജ്ജനങ്ങളൊടുള്ള സംപർക്കം ത്യജിക്കെണം– സൎവ്വ
സമ്മതഗുണമുള്ളൊരു സചിവന്മാർ സൎവ്വദാസഹസ്ഥിതന്മാ
രായാൽ മഹാസുഖം– മാധുൎയ്യം ഭാവിക്കയും മാനസെകപ
ടവും ജാതമാമമാത്യന്മാർ കെവലം വിഷന്തന്നെ– ബുദ്ധിയി
ൽ പരദ്രൊഹംചിന്തിച്ചുമെവും ഭവാൻ ബുദ്ധിമാനല്ലെന്ന
തും വന്നീടും ദമനകാ– ശാഠ്യത്തെവിടാതെകണ്ടുള്ളൊരു

✱അല്ലെങ്കിൽ: സൎവ്വദാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV46.pdf/67&oldid=194812" എന്ന താളിൽനിന്ന് ശേഖരിച്ചത്