ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬൩

കളിലൊന്നിനെപ്പിടിപെട്ടാൻ– വൃഷ്ഠത്തിൽ പ്രകാശമുണ്ട
ജ്ജന്തുപറക്കുമ്പൊൾ– പൊട്ടന്താനതുകണ്ടുപാവകനെ
ന്നുറച്ചുകൂട്ടക്കാരിരിക്കുന്ന യൊഗത്തിൽ കൊണ്ടുവന്നു–
ചെണ്ടക്കാരനുമൂതിക്കത്തിപ്പാൻ തുടങ്ങുന്നു–✱കണ്ടുവന്നി
തു ദൂരെനിന്നുടനവിടെക്കു അന്നെരം സൂചീമുഖി✱✱എന്നൊ
രു പക്ഷിമെല്ലെ ചെന്നങ്ങു കുരങ്ങിന്റെ കൎണ്ണത്തിൽ മ
ന്ത്രിച്ചിതു– വഹ്നിയല്ലിതു സഖെ വാനരമിന്നാമിനുങ്ങെന്നൊ
രുപ്രാണിയിതങ്ങൂതിയാലെരിയുമൊ– എന്നതു കെട്ടുകയ
ൎത്തീടിനാൻ കുരങ്ങച്ചാർ– എന്തെടൊ നിന്നൊടുണ്ടൊ ചൊ
ദിച്ചു വെന്നങ്ങവൻ പക്ഷിയെപ്പിടിച്ചാശു പാറമ്മെലടിച്ചുടൻ
തൽക്ഷണം കുലചെയ്തു ഭക്ഷണംകഴിച്ചിതു–✱✱✱ എന്നതു കൊ
ണ്ടു ഞാനും നാനാമ്യശ്ലൊകഞ്ചൊന്നെൻ [ സംസ്കൃതത്തി
ൽ ആശ്ലൊകമാവിതു
നാനാമ്യം‌നാമ്യതെദാരുനാശ്മനിസ്യാൽക്ഷുരക്രിയാ
സൂചീമുഖംവിജാനീഹിനാശിഷ്യായൊപദിശ്യതെ]

എന്നുടെ ദമനകദുഷ്പ്രയത്നങ്ങൾ വൃഥാ– തന്നുടെ ബു
ദ്ധി കൊണ്ടും തന്നുടെ ശക്തി കൊണ്ടും തന്നുടെ ദ്രവ്യം കൊ
ണ്ടും തന്നുടെ ധൎമ്മം കൊണ്ടും ഗൊത്രത്തെ രക്ഷിക്കുന്നതെതൊ
രു പുമാനവൻ പുത്രനായ്വരും മാതാവല്ലയൊ മാതാവെ
ടൊ– ഇങ്ങിനെ കരടകൻ ചൊല്ലിയ വാക്കുകെട്ടു മങ്ങി
ന മുഖത്തൊടെഭൂതലം നൊക്കിക്കൊണ്ടു കുണ്ഠിതം വഴി
പൊലെ തൊന്നിച്ചു ദമനകൻ– മിണ്ടാതെ നിന്നങ്ങുരചെ
യ്തിതു കരടകൻ– ദുഷ്ടബുദ്ധിയുന്ധൎമ്മ ബുദ്ധിയുമിരുവരിൽ ദു

✱ തുടൎന്നതു-
✱✱ സൂചിമുഖൻ-
✱✱✱ ഭക്ഷിച്ചാനെന്നെവെണ്ടു-

"https://ml.wikisource.org/w/index.php?title=താൾ:CiXIV46.pdf/69&oldid=194810" എന്ന താളിൽനിന്ന് ശേഖരിച്ചത്