ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬൪

ഷ്ട ബുദ്ധിയാമവൻ തന്നുടെ പിതാവിനെ വല്ലാത്ത സ്ഥലത്തി
ങ്കൽ കൊണ്ടു പൊയ്പാൎപ്പിക്കയാൽ വല്ലാതെ മരിപ്പിച്ചാൻ എ
ന്നതു കെട്ടിട്ടില്ലെ– അഗ്രജനമുക്കതുകെൾക്കെണമെന്നു ത
ന‌്വിക്കാഗ്രഹം സാധിപ്പിപ്പാനുക്തവാൻ കരടകൻ–

(14. ധൎമ്മബുദ്ധിയും ദുഷ്ടബുദ്ധിയും.)

ചെട്ടികൾ വസിക്കുന്ന പട്ടണന്തന്നിലൊരു ചെട്ടിക്കു രണ്ടു
മക്കളുണ്ടായി വളൎന്നിതു– അഗ്രജൻ ദുഷ്ടബുദ്ധി സൊ
ദരൻ ധൎമ്മബുദ്ധി– വ്യഗ്രമെന്നിയെ സുഖിച്ചങ്ങിനെമെ
വുങ്കാലം– അൎത്ഥമാൎജ്ജിപ്പാനവരന്യദെശങ്ങൾ തൊറും സ്വ
സ്ഥരായ്നടക്കുമ്പൊളെകദാവനാന്തരെ ജ്യെഷ്ഠനാം ദുഷ്ട
ബുദ്ധിമുൽഭാഗെ നടക്കുന്നു പൃഷ്ഠഭാഗത്തു നടന്നീടിനാൻ
ധൎമ്മബുദ്ധി– കാട്ടിൽ അങ്ങൊരുമരം മുഴങ്ങിവീഴും നെരം മൂട്ടി
ൽ നിന്നൊരു നിധി കംഭവും പ്രകാശിച്ചു– ധൎമ്മബുദ്ധിക്കുകിട്ടി തൽ
കംഭമ്മഹാധനം നിൎമ്മല സ്വൎണ്ണംകൊണ്ടു പൂൎണ്ണമെത്രയും സാരം–
കുട്ടകമുരുട്ടികൊണ്ടിങ്ങിനെ ചെന്നുമുദാ ദുഷ്ടബുദ്ധിയൊടുര
ചെയ്തിതു സഹൊദരൻ– അഗ്രജനമുക്കൊരു നിക്ഷെപം ലഭി
ച്ചിതു– ദുൎഗ്രഹമിതുഭവാൻ കൂടവെപിടിക്കെണം– വള്ളികൾ കൊ
ണ്ടുകെട്ടി തണ്ടുമിട്ടെടുത്തവർ മെല്ലവെനടന്നു തൻ പട്ടണമ
ടുത്തപ്പൊൾ ദുഷ്ടബുദ്ധിയുഞ്ചൊന്നാൻ സൊദരാ നമുക്കിതു പ
ട്ടണം പ്രവെശിപ്പിച്ചീടിനാൽ ദൊഷംവരും– അത്രനല്ലൊരു ദിക്കി
ൽ കുഴിച്ചു സ്ഥാപിച്ചു കൊണ്ടത്ര മാത്രവും കൈക്കലെടുത്തു
പൊകനല്ലു– അങ്ങിനെ എന്നു ധൎമ്മബുദ്ധിയുമനുവദിച്ചങ്ങൊ
രു പെരുമരന്തന്നുടെ മൂലത്തിങ്കൽ കുട്ടകം‌ കുഴിച്ചിട്ടുമണ്ണു കൊ
ണ്ടാഛ്ശാദിച്ചു പട്ടണം പുക്കുഗൃഹെമെവിനാരിരുവരും– ഒട്ടുനാ
ൾ കഴിഞ്ഞപ്പൊൾ ഒളിച്ചങ്ങൊരുദിനം ദുഷ്ടബുദ്ധിതാൻ ചെ
ന്നു കുട്ടകം കൈയിലാക്കി അന്നുരാത്രിയിൽ തന്നെകൊണ്ട
ന്നു പണിപ്പെട്ടു തന്നുടെപുരമുറി തന്നിലെകുഴിച്ചിട്ടാൻ–പെട്ട

"https://ml.wikisource.org/w/index.php?title=താൾ:CiXIV46.pdf/70&oldid=194809" എന്ന താളിൽനിന്ന് ശേഖരിച്ചത്